HomeWorldചന്ദ്രൻ്റെ അപ്പുറം തൊട്ട് ആർട്ടെമിസ് II സംഘം: ചരിത്രം കുറിച്ചു | Artemis...

ചന്ദ്രൻ്റെ അപ്പുറം തൊട്ട് ആർട്ടെമിസ് II സംഘം: ചരിത്രം കുറിച്ചു | Artemis II

ഫ്ലോറിഡ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് നാസയുടെ ആർട്ടെമിസ് II ദൗത്യം. 54 വർഷത്തിന് ശേഷം ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ഖ്യാതി ആർട്ടെമിസ് സംഘം സ്വന്തമാക്കി. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ഈ നാലംഗ സംഘത്തിന് ഇനി സ്വന്തം.(Artemis II crew reaches beyond the moon, History has been made)

ഇന്ത്യൻ സമയം പുലർച്ചെ 4:37-നാണ് ചരിത്രപരമായ ആ നിമിഷം പിറന്നത്. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ എത്തിയതോടെ 1970 ഏപ്രിൽ 14-ന് അപ്പോളോ 13 സംഘം സ്ഥാപിച്ച ദൂരപരിധി ആർട്ടെമിസ് മറികടന്നു. 1972-ന് ശേഷം ആദ്യമായാണ് മനുഷ്യൻ ചാന്ദ്ര ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിക്കുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.

പേടകം ചന്ദ്രന്റെ പിൻഭാഗത്തേക്ക് പ്രവേശിച്ചതിനെത്തുടർന്ന് ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടിരുന്നു. പിന്നീട് ചന്ദ്രനെ ചുറ്റി വന്ന ഒറയോൺ പേടകം ഭൂമിയുമായി വീണ്ടും ബന്ധം പുനസ്ഥാപിച്ചു. ഭൂമിയിലേക്ക് ആദ്യ സന്ദേശമയച്ചത് സംഘാംഗമായ ക്രിസ്റ്റീന കുക്കാണ്. ചന്ദ്രന്റെ അപ്പുറത്ത് നിന്നുള്ള ഭൂമിയുടെയും ചന്ദ്രന്റെയും അപൂർവ കാഴ്ചകളും ഉദയാസ്തമയങ്ങളും ദൗത്യസംഘം നേരിട്ട് കണ്ടു.

പത്ത് ദിവസം നീളുന്ന ദൗത്യത്തിന്റെ ഏഴാം ദിനം പകുതിയോടെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിനത്തിൽ പേടകത്തെ വീണ്ടും പൈലറ്റിന്റെ പൂർണ്ണ നിയന്ത്രണത്തിലാക്കും. ഒമ്പതാം ദിനത്തിൽ ഭൂമിയിൽ തിരിച്ചിറങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തും. പത്താം ദിനത്തിൽ പസഫിക് സമുദ്രത്തിൽ ഒറയോൺ പേടകം വന്നിറങ്ങും.

WhatsApp Channel Banner

Latest updates

‘സോറി പപ്പാ, ഞാൻ ശ്രമിച്ചു…’: സർക്കാർ ജോലി ലഭിക്കാത്തതിൽ...

കാൺപൂർ: കഠിനമായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ കഴിയാത്തതിൽ മനംനൊന്ത് 23-കാരനായ ബി.ടെക് ഗോൾഡ് മെഡലിസ്റ്റ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ്...

‘വിഎസിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ വാർത്തകൾ, വാരാന്തപ്പതിപ്പ്...

തിരുവനന്തപുരം: സി പി എം  മുഖപത്രത്തിന്റെ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് വിതരണം ചെയ്തില്ലെന്ന പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി റെസിഡന്റ് എഡിറ്റർ കൂടിയായ എം. സ്വരാജ്. സാങ്കേതികത്തകരാർ കാരണം അച്ചടി പൂർത്തിയാകാത്തതാണ് വാരാന്തപ്പതിപ്പ് മുടങ്ങാൻ കാരണമെന്നും, ഇതുമായി...

ജയിലിൽ റിമാൻഡ് പ്രതി ടോയ്‌ലറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക്...

ഇടുക്കി: തൊടുപുഴ മുട്ടം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്.(NDPS Remand Prisoner Attempts...

‘K കരുണാകരൻ്റെ ഫോട്ടോ വച്ച വീടുകളിൽ നിന്ന് പൊതിച്ചോറ്...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എ.എ. റഹീം എം.പി. മനുഷ്യരായ ആർക്കും പൊതിച്ചോറ് പദ്ധതിയെ...

‘ഓപ്പറേഷൻ തൂഫാൻ’: കൊണ്ടോട്ടി എംഡിഎംഎ കടത്ത് കേസിൽ ലഹരിമാഫിയ...

റിപ്പോർട്ട് : അൻവർ ഷരീഫ്  കൊണ്ടോട്ടി: മലപ്പുറം ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' (Operation toofan malappuram) ഭാഗമായി കൊണ്ടോട്ടിയിൽ എംഡിഎംഎ (MDMA) പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിന്തൽമണ്ണ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...