Description
Digital Voice of Kerala
Tuesday, March 3, 2026

Digital Voice of Kerala
HomeKeralaഅനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു: അച്ഛനും മകനും ദാരുണാന്ത്യം |...

അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു: അച്ഛനും മകനും ദാരുണാന്ത്യം | Electric fence

തിരുവനന്തപുരം: നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് കൃഷിയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശി കൊച്ചുണ്ണി, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താൻ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഇവർക്ക് അപകടം സംഭവിച്ചത്.(Father and son die tragically after being shocked by illegal electric fence)

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. പുരയിടത്തിലെ കൃഷി സംരക്ഷിക്കാനാണ് വൈദ്യുത വേലി സ്ഥാപിച്ചിരുന്നത്. ഇന്ന് രാവിലെ പത്തു മണിയോടെ കൃഷിയിടത്തിൽ ജോലിക്കെത്തിയ ഗോപാലൻ എന്നയാളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala