കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെയാണ് നിയമനടപടി.(False allegations, KC Venugopal files defamation case)
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, തന്നെ രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തന്റെ സത്കീർത്തിക്കും പൊതുപ്രതിച്ഛായയ്ക്കും കളങ്കമുണ്ടാക്കാനാണ് ബോധപൂർവമായ ശ്രമം നടക്കുന്നത്.
വ്യക്തിഹത്യയിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സജീവമാകുന്നതിനിടെയുണ്ടായ ഈ നിയമപോരാട്ടം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

