റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി മേക്കോത്ത് കുനിയിൽ മുഹമ്മദ് സാലിഹ് (28) നെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത് (Fake Gold Scam Kozhikode). പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഗോവിന്ദപുരം ശാഖയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി പലതവണയായി മുക്കുപണ്ടം പണയം വെച്ച് 2,30,000 രൂപ ഇയാൾ കൈക്കലാക്കി.
പണയം വെച്ച സ്വർണം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് എസ്.ഐ മാരായ പവനൻ, അനിൽകുമാർ, എ.എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ മുഹമ്മദ് സാലിഹിനെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Summary: A 28-year-old man, Muhammad Salih from Olavanna, was arrested by Kozhikode Medical College police for defrauding the Punjab National Bank’s Govindapuram branch. He cheated the bank of ₹2,30,000 by pledging fake gold (rolled gold) in July and August last year. Police revealed that the accused is involved in similar cases across various stations in the district.

