Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaSIയെ കുത്തിയ പ്രതിയുടെ പക്കൽ പോലീസുകാരൻ്റെ ഫോട്ടോ: ലക്ഷ്യം വെച്ചത് മറ്റ്...

SIയെ കുത്തിയ പ്രതിയുടെ പക്കൽ പോലീസുകാരൻ്റെ ഫോട്ടോ: ലക്ഷ്യം വെച്ചത് മറ്റ് രണ്ടു പേരെ? | Stabbed

🎙️ Latest Podcast

കോഴിക്കോട്: ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പ്രമോദിനെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ. മുൻപ് തന്നെ അറസ്റ്റ് ചെയ്ത രണ്ട് പോലീസ് ഉദ്യോഗസ്ഥരോടുള്ള പക വീട്ടാനാണ് പ്രതി സ്റ്റേഷനിലെത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.(Did the suspect who stabbed the SI target two other people?)

നിലവിൽ ടൗൺ സ്റ്റേഷനിൽ തന്നെയുള്ള ഈ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഇയാൾ കത്തി കരുതിയിരുന്നതായി ചിലരോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ പേഴ്സിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമായി. ഇവരെ ആക്രമിക്കുമെന്ന് പ്രതി ഭീഷണി മുഴക്കിയിരുന്നു.

കുത്തേറ്റ ഷാഫിയുമായി തനിക്ക് മുൻവൈരാഗ്യം ഒന്നുമില്ലെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഹോട്ടലിലുണ്ടായ തർക്കത്തിനിടെ എസ്ഐ ഇടപെട്ടതാണ് ആക്രമണത്തിലേക്ക് നയിച്ചത്. പ്രതിയായ പ്രമോദ് നിരവധി അക്രമക്കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.