Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaനഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞു; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; ഒൻപത്...

നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞു; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; ഒൻപത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് | CPM DYFI Protest Nagaroor 

🎙️ Latest Podcast

തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിലായി (CPM DYFI Protest Nagaroor). രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്

കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് നോട്ടീസ് നൽകി മടങ്ങുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ജീപ്പിനെ ആൾട്ടോ കാറിലെത്തിയ സംഘം സിനിമാ സ്റ്റൈലിൽ ഓവർടേക്ക് ചെയ്ത് തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സംഘം എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും തടഞ്ഞുനിർത്തുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, പൊലീസ് പ്രവർത്തകരുടെ വീട്ടിൽ കയറി മോശമായി പെരുമാറിയെന്നാണ് സിപിഎം ആരോപിക്കുന്നത്. എസ്എച്ച്ഒയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. “വഴിയേ പോകുന്നവർക്ക് കൊട്ടാനുള്ള ചെണ്ടയല്ല പൊലീസ്” എന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. പിടിയിലായവർക്കെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ അപമാനിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.