തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കെഎസ്‌യു നേതാവ് ഡിജിപിക്ക് പരാതി നൽകി. ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം.(Complaint to DGP against Minister KB Ganesh Kumar following serious allegations)
മന്ത്രിയുടെ ദൃശ്യങ്ങൾ ബിന്ദു മേനോന്റെ പക്കലുണ്ടെന്നും പരാതിയിൽ പറയുന്നു. മർദ്ദനമുണ്ടായെന്നും പരാതിയിൽ പറയുന്നു. 112 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചിട്ടും നടപടികൾ ഉണ്ടായില്ലെന്ന് ഇതിൽ സൂചിപ്പിക്കുന്നു.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്തെത്തിയിരുന്നു. ‘വട്ടാണെന്ന്’ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനാലാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നതെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ മുതലെടുപ്പാണെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നുമാണ് മന്ത്രിയുടെ നിലപാട്.

