HomeKeralaകുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിയാൽ എയ്‌റോ പാർക്കിലെ അക്കാദമി ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുക.

ബിരുദധാരികൾക്കായി ഒരുക്കിയിരിക്കുന്ന പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റിൽ എയർലൈൻ-എയർപോർട്ട് മാനേജ്‌മെന്റ്, കാർഗോ, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ വിപുലമായ പരിശീലനം ലഭിക്കും. കൂടാതെ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് സർവീസ്, റാംപ് പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യമിടുന്ന ബിരുദധാരികൾക്കായി സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് റാംപ് സർവീസസ് മാനേജ്‌മെന്റ് എന്നീ ആറുമാസത്തെ കോഴ്‌സുകളും ലഭ്യമാണ്.

​അഗ്നിശമന-രക്ഷാപ്രവർത്തന മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന സയൻസ് പശ്ചാത്തലമുള്ള പ്ലസ്ടു വിദ്യാർത്ഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് കോഴ്‌സ് തിരഞ്ഞെടുക്കാം. 800 ചതുരശ്ര അടിയിൽ മെയ്‌സ് മാതൃകയിൽ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറിയിലാണ് ഈ കോഴ്‌സിലെ പ്രായോഗിക പരിശീലനം നൽകുന്നത്. പുകയും ഇരുട്ടും നിറഞ്ഞ അതീവ ദുഷ്കരമായ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് നൽകുന്ന പരിശീലനം ഇടുങ്ങിയതും കാഴ്ചാപരിധി കുറഞ്ഞതുമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇൻസ്ട്രക്ടർക്ക് മോണിറ്ററിംഗ് റൂമിലിരുന്ന് സിസിടിവി വഴി ഓരോ ചലനങ്ങളും തത്സമയം നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുമെന്നതിലൂടെ പരിശീലനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

അന്താരാഷ്ട്ര നിലവാരമുള്ള ഇത്തരം സംവിധാനങ്ങൾ വഴി ലഭിക്കുന്ന പ്രായോഗിക അറിവ് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ സഹായകരമാകും. പഠനത്തിൻ്റെ ഭാഗമായി ബ്രീത്തിംഗ് അപ്പാരറ്റസ്, സ്മോക്ക് ചേംബർ, പ്രഷർ ഫെഡ് ഫയർ ഫൈറ്റിംഗ് തുടങ്ങിയ മേഖലകളിൽ നൽകുന്ന പ്രത്യേക സർട്ടിഫിക്കേഷനുകൾ തൊഴിൽ വിപണിയിൽ ഉദ്യോഗാർത്ഥികളുടെ ഡിമാൻഡ് വർദ്ധിപ്പിക്കും.

​കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അംഗീകാരത്തോടെ ഏവിയേഷൻ കോഴ്‌സുകൾ നടത്തുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് സി.ഐ.എ.എസ്.എൽ അക്കാദമി. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ് പഠിക്കാനുള്ള സൗകര്യത്തിനൊപ്പം അയാട്ട, എ.സി.ഐ എന്നിവയുടെ അംഗീകാരമുള്ള പാഠ്യപദ്ധതിയും ഇവിടുത്തെ പ്രത്യേകതയാണ്. സാങ്കേതിക അറിവിനൊപ്പം ആശയവിനിമയ ശേഷി, നേതൃപാടവം തുടങ്ങിയ വ്യക്തിത്വ വികസന നൈപുണ്യങ്ങൾക്കും അക്കാദമി വലിയ പ്രാധാന്യം നൽകുന്നുണ്ട്. കുസാറ്റ് നേരിട്ട് നിയന്ത്രിക്കുന്ന പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും സർവകലാശാല നൽകുന്ന സർട്ടിഫിക്കറ്റുമാണ് ഈ കോഴ്സുകളുടെ മറ്റൊരു ആകർഷണം.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അഗ്നിശമന വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കായികക്ഷമതാ പരിശോധന കൂടി ഉണ്ടായിരിക്കും. അവസാന വർഷ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://academy.ciasl.aero/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8848000901,0484-2611785,ഇമെയിൽ: academy@ciasl.in

WhatsApp Channel Banner

Latest updates

യു.എസും സൗദി അറേബ്യയും നിർണായക സിവിൽ ആണവ കരാറിൽ...

വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ നിർണായകമായ സിവിലിയൻ ആണവ കരാറിൽ (123 Agreement) ഒപ്പുവെച്ചതായി യു.എസ് ഊർജ്ജ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു (US Saudi Nuclear Power Deal). അമേരിക്കൻ സാങ്കേതികവിദ്യ...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

സ്കൂളിലേക്ക് പോകാൻ നിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കുത്തിയെറിഞ്ഞു:...

ഇടുക്കി: മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിലേക്ക് പോകാൻ വാഹനം കാത്തുനിന്ന എട്ടുവയസ്സുകാരന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. പള്ളനാട് സ്വദേശിയായ കാർത്തികിന് നേർക്കാണ് വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്.(Bison Attacks 8 Year...

‘പ്രതികരിച്ചാൽ സുഡാപ്പി, മിണ്ടാതിരുന്നാൽ സംഘി’; വിദ്യാർത്ഥി സമരത്തിൽ നിലപാട്...

തിരുവനന്തപുരം: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ നടൻ മാധവ് സുരേഷ് (Madhav Suresh On Student Protests). പൊലീസ് നടപടികളെയും വിദ്യാർത്ഥി...

‘മെട്രോ സ്റ്റേഷനുകൾ ഉടൻ തുറന്നില്ലെങ്കിൽ നേരിട്ട് ഇടപെടും’: സുപ്രീം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് തലസ്ഥാനത്തെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട സംഭവം സുപ്രീം കോടതിയുടെ പരിഗണനയിൽ. സെൻട്രൽ ഡൽഹിയിലെ സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....