തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. വിഷയത്തിൽ പാർലമെൻറിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Centre is being silent, KC Venugopal on LPG crisis)
വാണിജ്യ സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയിലായതോടെ ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണ്. സംസ്ഥാനത്തെ 20 ശതമാനത്തിലധികം ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടി. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലാണ് പ്രതിസന്ധി രൂക്ഷം.
വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ അടയ്ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ വിറകടുപ്പുകൾ ഉപയോഗിക്കാൻ അടിയന്തര അനുമതി നൽകി. ചെലവാകുന്ന അധിക തുക സർക്കാർ നൽകും.

