Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaപാലക്കാട് IIT ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം: തലയ്ക്ക് പരിക്കേറ്റു |...

പാലക്കാട് IIT ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം: തലയ്ക്ക് പരിക്കേറ്റു | IIT Palakkad

🎙️ Latest Podcast

പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്.(Attack on student at IIT Palakkad campus)

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നുപോകുന്നതിനിടെയാണ് അജ്ഞാതനായ ഒരാൾ പെൺകുട്ടിയെ ആക്രമിച്ചത്.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.