തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. കഴിഞ്ഞ ദിവസം വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീടിന് സമീപത്താണ് വീണ്ടും കാട്ടാനയെത്തിയത് (Athirappilly Wild Elephant Attack). ജനവാസ മേഖലയോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന പ്രദേശത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി അതിരപ്പിള്ളി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനിടയിലാണ് ജനങ്ങളുടെ ഭീതി ഇരട്ടിയാക്കിക്കൊണ്ട് വീണ്ടും കാട്ടാനയിറങ്ങിയത്. വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നതിനിടയിലാണ് കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി നാശനഷ്ടങ്ങൾ വരുത്തിയത്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Summary: A wild elephant entered a residential area in Athirappilly, Thrissur, causing widespread damage to crops near the house of Mohanan, who was recently killed in an elephant attack. The recurring wildlife incursions have heightened fear among local residents. Locals are demanding immediate forest department intervention to ensure safety.

