Times Kerala

 അലർട്ട് പോർട്ടൽ ഉദ്ഘാടനം ഇന്ന് 

 
ചെലവൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഏപ്രിൽ 24ന് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും
 

കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ  നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധിക്യത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം സർക്കാർ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാൻ റവന്യു വകുപ്പ് രൂപം നൽകിയ അലെർട്ട് പോർട്ടലിന്റെ (http://alert.revenue.kerala.gov.in) ഉദ്ഘാടനംശനിയാഴ്ച (മെയ് 20) രാവിലെ 10.30 ന് സെക്രട്ടറിയറ്റ് അനക്‌സ് 2 ലെ ശ്രുതി ഹാളിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ഇതോടൊപ്പം റെലിസ് പോർട്ടൽ വഴി ബിടിആർ പകർപ്പ് ഓൺലൈനായി  ലഭിക്കുന്ന ഇ ബിടിആർ(eBTR) സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്യും.

 റവന്യൂ ദുരന്ത നിവാരണ  വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മീഷണർ ടി വി അനുപമ, ജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുക്കും.

Related Topics

Share this story