HomeKerala'ലക്ഷങ്ങളുടെ വരുമാനം വേണ്ടെന്നുവെച്ചാണ് വരുന്നത്'; രാഷ്ട്രീയ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി അഖിൽ...

‘ലക്ഷങ്ങളുടെ വരുമാനം വേണ്ടെന്നുവെച്ചാണ് വരുന്നത്’; രാഷ്ട്രീയ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി അഖിൽ മാരാർ | Akhil Marar NDA

കൊച്ചി: എൻഡിഎ സ്ഥാനാർത്ഥിയാകുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കും ചർച്ചകൾക്കും മറുപടിയുമായി അഖിൽ മാരാർ (Akhil Marar NDA). നാടിന്റെ വികസനവും ജനങ്ങളുടെ നന്മയും മുൻനിർത്തിയാണ് എൻഡിഎയ്‌ക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പണം ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്ന ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.

അഖില്‍ മാരാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

8 വർഷമായി സ്വതന്ത്ര കാഴ്ചപ്പാട് പുലർത്തുന്ന ഞാൻ പാർട്ടി മാറി മറ്റൊരു രാഷ്ട്രീയം സ്വീകരിച്ചതല്ല എനിക്ക് പ്രവർത്തിക്കാൻ ഏറ്റവും കംഫർട്ട് ആകുന്ന അതിനേക്കാളുപരി നാടിന്റെ വികസനവും ജനങളുടെ നന്മയും ലക്ഷ്യം വെയ്ക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേരുക ഇന്ന് രാജ്യത്തും നടക്കുന്ന വികസനങ്ങൾ കേരളത്തിൽ ഉണ്ടാവണമെങ്കിൽ NDA യുടെ ഒപ്പം സഞ്ചരിക്കുക.. പല വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രെസ്സിനുള്ളിലെ സുഡാപ്പികൾ എന്നെ ആക്രമിച്ചിരുന്നു..

1. ഗണപതി മിത്തു വിഷയത്തിൽ എന്റെ അഭിപ്രായം
2.മീഡിയ വൺ നിലപാടുകൾ എതിർത്തത്
3.എമ്പുരാൻ നാട്ടിൽ കലാപം ഉണ്ടാക്കാൻ സൃഷ്ട്ടിച്ച സിനിമ എന്ന് ഞാൻ പറഞ്ഞു..
4.ഇസ്രായേലിനെ അനുകൂലിച്ചു..
5. സവർക്കറെ അനുകൂലിച്ചു
6.ജമാ അതെ ഇസ്ലാമിയെ തള്ളി പറഞ്ഞു..
പറയാൻ ഉള്ളത് പറഞ്ഞു തന്നെയാണ് ഇന്നലെ വരെ ജീവിച്ചത് അല്ലാതെ കോൺഗ്രസ്സ് വെച്ച് നീട്ടുന്ന സീറ്റിന് വേണ്ടി നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമ ആയിരുന്നില്ല.. ഇതേ സമയം നാടിന്റെ മതേതര മൂല്യം തകർക്കുന്ന ഒരു വരിയോ വാക്കോ ഞാൻ നാളിതുവരെ പറഞ്ഞിട്ടില്ല.. ഒരു നല്ല മുസൽമാനും വേദന ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല.. ജയ സാധ്യത കുറവുള്ള ഒരു മുന്നണിയിൽ ഞാൻ മത്സരിക്കുന്നത് എന്തെങ്കിലും അധികാരം മോഹം കൊണ്ടെന്നാണോ നിങ്ങൾ കരുതുന്നത്…? നാല് പേരറിയാൻ എനിക്ക് 30 ദിവസം ആള് കളിക്കണോ..?

Share മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, സോഷ്യൽ മീഡിയ വരുമാനം, പരസ്യങ്ങൾ, പൊതു പരിപാടികൾ ഇവയിലൂടെ ലഭിക്കുന്ന ലക്ഷങ്ങൾ വരുമാനം..
കേരളത്തിന്റെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയ KCL യിൽ സഞ്ജു സാംസൺ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ.. CCL (celebrity cricket league ) player..social media influencer, ചെറുതെങ്കിലും സിനിമയിൽ ലഭിക്കാൻ സാധ്യത ഉള്ള അവസരങ്ങൾ (അഭിനയം, സംവിധാനം ) ഇത്തരത്തിൽ സജീവമായി നിൽക്കുന്ന ഞാൻ ഇതൊക്കെ വിട്ട് വരുന്നത് പണം ലക്ഷ്യമാക്കിയാണോ…?
എന്റെ കർമം അതല്ല എന്ന തിരിച്ചറിവും എനിക്ക് എന്റെ നാടിനു വേണ്ടി നിശബ്ദർ ആക്കപ്പെട്ട ജനതക്ക് വേണ്ടി രാഷ്ട്രീയ കോമരങ്ങളുടെ ഇന്നലെകളിലെ വിവരക്കേടിൽ ഭാവി അടഞ്ഞു പോയ ഒരു തലമുറയ്ക്ക് വേണ്ടി രാഷ്ട്രീയ അടിമകൾ ആക്കപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹം.. എന്റെ രാഷ്ട്രീയ പ്രവേശനത്തെ ഉൾകൊള്ളാൻ കഴിയാത്തത് ഏത് വിഭാഗത്തിനാണ് എന്നത് കമന്റ് ബോക്സുകൾ വ്യക്തമാക്കും.. അന്തം കമ്മികളും സുഡാപ്പികളും ഭ്രാന്ത്‌ പിടിച്ചു നടക്കുവാണ്..

രാജ്യത്തെ ചേർത്ത് പിടിച്ചും ,ഭാരതീയ സംസ്കാരത്തിൽ അഭിമാനിച്ചും, രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാർ ആയിരുന്നു.. പക്ഷെ ആ എന്നെ കോൺഗ്രസ്സ് സ്വീകരിക്കും എന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നെങ്കിൽ അതൊരു വിഡ്ഢിത്തരം ആണെന്ന് കാലം തെളിയിക്കും..

രാജീവ്‌ ചന്ദ്ര ശേഖർ എന്ന കാഴ്ചപ്പാടുള്ള മനുഷ്യൻ ആണ് ബിജെപി പ്രസിഡന്റ്‌ അവർ ഒപ്പം കൂട്ടിയത് ക്രിസ്ത്യാനിയായ സാബു ജേക്കബ്‌ നയിക്കുന്ന വികസനം മാത്രം ലക്ഷ്യം വെയ്ക്കുന്ന 20/20യെ NDA ലക്ഷ്യം വെക്കുന്നത് വികസനം അല്ലാതെ മറ്റെന്താണ്… അതെ സമയം സമുദായത്തിന് വേണ്ടി അധികാരം പിടിക്കണം എന്ന് പറഞ്ഞ ലീഗും.. മത രാഷ്ട്ര വാദം പറയുന്ന ജമാ അതെ ഇസ്ലാമിയും ആണ് യുഡിഫ് നൊപ്പം ആരാണ് സത്യത്തിൽ നാടിനെ പിന്നോട്ട് കൊണ്ട് പോകുന്നത് എന്ന് ബോധമുള്ള ജനത ചിന്തിക്കട്ടെ..
ജയ് ഹിന്ദ്

Story Summary:
Director and Bigg Boss winner Akhil Marar clarifies his political entry with NDA. He stated that his move is for the welfare of the people and not for money, as he is already earning lakhs through social media and real estate.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...