ആലപ്പുഴ: യു. പ്രതിഭ എംഎൽഎക്കെതിരെ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശം നടത്തിയ യുഡിഎഫ് നേതാവ് ഇർഷാദിനെ പോലീസ് ചോദ്യം ചെയ്തു. എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന് പിന്നാലെയാണ് രാത്രി ഇർഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി ഇയാളെ വിട്ടയച്ചു.(Abusive remark against U Prathibha, Police question UDF leader )
കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിവാദ പരാമർശം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനിടെയാണ് ഇർഷാദ് വിവാദ പ്രസ്താവന നടത്തിയത്. ഇത് വലിയ രീതിയിലുള്ള രാഷ്ട്രീയ – സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചു.
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇർഷാദിനെതിരെ ചുമത്തിയിരിക്കുന്നത്. വിഷയത്തിൽ ഇർഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു.

