Times Kerala

 യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ; സൗജന്യ പരിശീലനം 

 
exam
 കോഴിക്കോട്: പേരാമ്പ്ര മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. യൂണിവേഴ്സിറ്റി 
അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 31ന് വൈകുന്നേരം 5 മണിക്ക് മുൻപായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ cdc.perambra എന്ന ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0496-2615500.

Related Topics

Share this story