വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തില്‍ നിന്നും പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി;

 വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തില്‍ നിന്നും പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി; 
 കോഴിക്കോട്: വെള്ളിമാടുകുന്നിലെ ബാലിക മന്ദിരത്തില്‍ നിന്നും കടന്നു കളഞ്ഞ രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പോക്‌സോ കേസിലെ അതിജീവിതകളയായ 17 വയസുകാരികളാണ് ഇന്ന് ബാലിക മന്ദിരത്തിൽ നിന്ന് ഇറങ്ങി പോയത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.  രാവിലെ വസ്ത്രം അലക്കാനാണ് കുട്ടികള്‍ മന്ദിരത്തിന് പുറത്ത് പോയത്. ജനുവരി 26ന് ഇതേ ബാല മന്ദിരത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ പുറത്ത് കടന്നിരുന്നു. ഇതില്‍ രണ്ട് കുട്ടികളെ ബംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. സുരക്ഷ വീഴ്ചയെ തുടര്‍ന്ന് ബാലമന്ദിരത്തിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ സ്ഥലം മാറ്റിയിരുന്നു.

Share this story