Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKeralaരേഖകളില്ലാതെ ഒലവക്കോട്ട് എത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു: മതസ്ഥാപനത്തിന് നിയമസാധുതയില്ലെന്ന്...

രേഖകളില്ലാതെ ഒലവക്കോട്ട് എത്തിയ 21 കുട്ടികളെ ബിഹാറിലേക്ക് തിരിച്ചയച്ചു: മതസ്ഥാപനത്തിന് നിയമസാധുതയില്ലെന്ന് കണ്ടെത്തൽ | Children

🎙️ Latest Podcast

പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തിച്ച 21 കുട്ടികളെ ബിഹാറിലേക്ക് തന്നെ തിരിച്ചയച്ചു. ഇവരെ കോഴിക്കോട്ടെ ഒരു മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതായിരുന്നു. (21 children who arrived in Palakkad without documents sent back to Bihar)

എന്നാൽ കുട്ടികളെ ഈ സ്ഥാപനത്തിന് നിയമപരമായ അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ജനുവരി 10-നാണ് ബിഹാർ കിഷൻഗഞ്ച് സ്വദേശികളായ രണ്ട് പേർക്കൊപ്പം 21 കുട്ടികളെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് തടഞ്ഞത്.

കുട്ടികളുടെ പക്കൽ ആവശ്യമായ തിരിച്ചറിയൽ രേഖകളോ കൃത്യമായ യാത്രാ രേഖകളോ ഉണ്ടായിരുന്നില്ല. പ്രാഥമിക ഘട്ടത്തിൽ ഇത് മനുഷ്യക്കടത്താണോ എന്ന് പോലീസ് സംശയിച്ചിരുന്നു. പ്രസ്തുത സ്ഥാപനത്തിന് ജെ ജെ ആക്ട് പ്രകാരം അംഗീകാരമില്ലെന്ന് കണ്ടെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.