HomeAgricultureസൂക്ഷ്മ ജലസേചനത്തിന് ഡിജിറ്റൽ വാതിൽ: വെബ്പോർട്ടൽ ജനുവരി 7 ന് കൃഷിവകുപ്പ്...

സൂക്ഷ്മ ജലസേചനത്തിന് ഡിജിറ്റൽ വാതിൽ: വെബ്പോർട്ടൽ ജനുവരി 7 ന് കൃഷിവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും | Web portal

കേരളത്തിലെ എല്ലാ കർഷകരും സ്വന്തം കൃഷിയിടത്തിൽ സൂക്ഷ്മജലസേചന (മൈക്രോ ഇറിഗേഷൻ) സംവിധാനം സ്ഥാപിക്കുന്നതിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് (സബ്സിഡി) ഇനി വീട്ടിലിരുന്നോ അക്ഷയ സെന്ററുകളിൽ നിന്നോ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിലെ പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (പി.ഡി.എം.സി.) പദ്ധതിക്കായുള്ള പുതിയ വെബ് പോർട്ടൽ ജനുവരി 7ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാറുകൾ 60:40 അനുപാതത്തിൽ ധനസഹായം നല്കുന്ന ഈ പദ്ധതിക്ക് കീഴിൽ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് ചെറുകിട-നാമമാത്ര കർഷകർക്ക് ചെലവിന്റെ 55 ശതമാനവും മറ്റുള്ളവർക്ക് 45 ശതമാനവും സർക്കാർ സബ്സിഡി നൽകുന്നു. FRA പട്ട ഉള്ള കർഷകർക്ക് 90 % വരെ ആണ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. (Web portal)

കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും നേരിടുന്ന കേരളത്തിൽ പരമ്പരാഗത ജലസേചന രീതികൾക്ക് പകരം കൃത്യവും സമർത്ഥവുമായ ജലഉപയോഗം നൽകുന്ന സൂക്ഷ്മജലസേചന സാങ്കേതികവിദ്യയിലേക്ക് കർഷകരെ ആകർഷിക്കുകയാണ് പി.ഡി.എം.സി. പദ്ധതിയുടെ ലക്ഷ്യം. ഡ്രിപ്പ്, സ്പ്രിങ്ക്ലർ തുടങ്ങിയ സംവിധാനങ്ങൾ വഴി 40-50% വെള്ളം ലാഭിക്കുകയും വിളവ് വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, വെള്ളത്തോടൊപ്പം വളം ചേർക്കാനും (ഫെർട്ടിഗേഷൻ) മൊബൈൽ ഫോൺ വഴി ദൂരെ നിന്ന് നിയന്ത്രിക്കാനും ഈ സംവിധാനങ്ങൾ സഹായിക്കുന്നു.

https://pdmc.da.gov.in/KeralaMS ൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാം. ആധാർ നമ്പർ നിർബന്ധം. ഈ വർഷം നിശ്ചിത അപേക്ഷാഫോറത്തിൽ ഓഫ്‌ലൈനായും അപേക്ഷിക്കാം. ആധാർ, ഭൂവുടമസ്ഥത തെളിയിക്കുന്ന രേഖ (പട്ടയം/റസീറ്റ്), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഭൂപരിധി സംബന്ധിച്ച സത്യപ്രമാണം എന്നിവ അപ്ലോഡ് ചെയ്യണം. അപേക്ഷ അംഗീകരിച്ചാൽ, സർക്കാർ അംഗീകരിച്ച ഡീലർ/കമ്പനി സ്ഥലം സന്ദർശിച്ച് സംവിധാനത്തിന്റെ ഡിസൈനും ചെലവ് എസ്റ്റിമേറ്റും തയ്യാറാക്കി കൃഷി എൻജിനിയർ അംഗീകരിക്കും. സംവിധാനം സ്ഥാപിച്ച ശേഷം കൃഷി എൻജിനിയർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. സബ്സിഡി തുക നേരിട്ട് ബാങ്കിൽ എത്തും. പരമാവധി 5 ഹെക്ടർ വരെയുള്ള ഭൂമിക്ക് മാത്രമേ സബ്സിഡി ലഭിക്കൂ. ബോർവെൽ, പമ്പ്, മഴവെള്ള സംഭരണി എന്നിവയ്ക്കും വെവ്വേറെ സഹായം ലഭിക്കും. തെങ്ങ് കൃഷിക്കാർക്ക് അധികമായി 30% സബ്സിഡി ലഭിക്കും. എല്ലാ ഉപകരണങ്ങളും ബി.ഐ.എസ്. (BIS) മാർക്ക് ഉള്ളതായിരിക്കണം. ടോൾ ഫ്രീ നമ്പർ : 1800-425-2512.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...