HomeAutoറിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലിമിറ്റഡ്എഡിഷന്‍ ട്രാക്ടറുകള്‍ പുറത്തിറക്കി മഹീന്ദ്ര ട്രാക്ടേഴ്സ്

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലിമിറ്റഡ്എഡിഷന്‍ ട്രാക്ടറുകള്‍ പുറത്തിറക്കി മഹീന്ദ്ര ട്രാക്ടേഴ്സ്

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രാക്ടേഴ്സ്, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ ട്രാക്ടറുകള്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഐക്യം, അതിജീവനശേഷി, കാര്‍ഷിക കരുത്ത് എന്നിവയെ ആദരിക്കാനും, രാജ്യത്തെ മുന്നോട്ട് നയിക്കുന്ന കര്‍ഷകര്‍ക്കുള്ള അഭിമാനത്തിന്‍റെയും ആദരവിന്‍റെയും പ്രതീകവുമായി ദേശീയ പതാകയുടെ നിറങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മൂന്ന് വര്‍ണങ്ങളിലാണ് ലിമിറ്റഡ് എഡിഷന്‍ ട്രാക്ടറുകള്‍ ലഭ്യമാവുക.

ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യുവോ ടെക്+ 585 ഡിഐ 4ഡബ്ല്യുഡി ട്രാക്ടറുകള്‍ മെറ്റാലിക് ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, മെറ്റാലിക് ഗ്രീന്‍ എന്നീ നിറങ്ങളില്‍ വിപണിയിലിറക്കും. ഇതില്‍ മെറ്റാലിക് ഗ്രീന്‍ വേരിയന്‍റില്‍ റോപ്പ്, ജെറിക്കാന്‍, മഹീന്ദ്ര ഫ്ളാഗ് തുടങ്ങിയ ലിമിറ്റഡ് എഡിഷന്‍ ആക്സസറികളും ഉള്‍പ്പെടും.

കരുത്തുറ്റ നാല് സിലിണ്ടര്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്തേകുന്നത്. ഇത് പരമാവധി 33.9 കി.വാട്ട് (45.4 എച്ച്പി) പി.ടി.ഒ ഔട്ട്പുട്ട് നല്‍കും. 215 എന്‍എം പീക്ക് ടോര്‍ക്കും 18 ശതമാനം ബാക്കപ്പ് ടോര്‍ക്കുമുള്ള ഈ ട്രാക്ടര്‍ കഠിനമായ ജോലികള്‍ക്കും വെല്ലുവിളി നിറഞ്ഞ മണ്ണിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ അനുയോജ്യമാണ്. 2000 കി.ഗ്രാം ഹൈഡ്രോളിക് ലിഫ്റ്റ് കപ്പാസിറ്റിയു. ഡ്യുവല്‍ ക്ലച്ച്, എംഎസ്പിടിഒ, ഓക്സിലറി വാല്‍വ് എന്നിവയ്ക്കൊപ്പം 12 ഫോര്‍വേഡ്, 3 റിവേഴ്സ് ഗിയര്‍ ട്രാന്‍സ്മിഷന്‍ എന്നിവ കൃത്യമായ നിയന്ത്രണവും വൈവിധ്യമാര്‍ന്ന കൃഷി രീതികളില്‍ മികച്ച പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കും. ദീര്‍ഘനേരത്തെ ജോലിസമയത്ത് ഡ്രൈവര്‍ക്ക് ഉണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ പവര്‍ സ്റ്റിയറിങ് സംവിധാനം സഹായിക്കും ഉണങ്ങിയതും നനഞ്ഞതുമായ പാടങ്ങളില്‍ ഒരുപോലെ സ്ഥിരതയും ഗ്രിപ്പും ഉറപ്പുനല്‍കുന്നതാണ് 9.5ഃ20 ഇഞ്ച് മുന്‍ ടയറുകളും, 14.9ഃ28 ഇഞ്ച് പിന്‍ ടയറുകളും.

ഈ റിപ്പബ്ലിക് ദിനത്തില്‍ ഞങ്ങളുടെ അടുത്ത തലമുറ ട്രാക്ടറായ മഹീന്ദ്ര യുവോ ടെക് പ്ലസ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മഹീന്ദ്ര ട്രാക്ടേഴ്സ് മാര്‍ക്കറ്റിങ് ആന്‍ഡ് നാഷണല്‍ ബിസിനസ് ഓപ്പറേഷന്‍സ് (സെയില്‍സ്, ചാനല്‍ ആന്‍ഡ് കസ്റ്റമര്‍ കെയര്‍ ഡിവിഷന്‍) വൈസ് പ്രസിഡന്‍റും മേധാവിയുമായ പരീക്ഷിത് ഘോഷ് പറഞ്ഞു. വെറും 300 യൂണിറ്റുകള്‍ മാത്രമുള്ള ഈ ട്രാക്ടറുകള്‍ ജനുവരി 26 മുതല്‍ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട മഹീന്ദ്ര ട്രാക്ടര്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.

WhatsApp Channel Banner

Latest updates

നാഗ്പൂരിൽ ആശങ്കയായി എച്ച്1എൻ1 മരണം: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും...

നാഗ്പൂർ: നാഗ്പൂരിൽ എച്ച്1എൻ1 - H1N1 ബാധിച്ച് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ആരോഗ്യ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നാഗ്പൂർ മുൻസിപ്പൽ...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

‘യഥാർത്ഥ സമ്മർദ്ദം അനുഭവിച്ചത് എൻ്റെ മാതാപിതാക്കളാണ്’: ചോദ്യങ്ങൾക്ക് മനോഹരമായ...

ലോക ഫുട്ബോളിലെ വൻ വേദികളിലെ സമ്മർദ്ദത്തെക്കുറിച്ച് മൈതാനത്തിന് അകത്തും പുറത്തും ചർച്ചകൾ സജീവമാകുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണകോണുമായി രംഗത്തെത്തിയിരിക്കുകയാണ് സ്പാനിഷ് കൗമാരതാരം ലമീൻ യമാൽ. രാജ്യം മുഴുവൻ പ്രതീക്ഷയോടെ കാണുന്ന ഒരു...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

‘ആ ത്യാഗം വൃഥാവിലാകാൻ അനുവദിക്കില്ല’: സോനം വാങ്‌ചുക്കുമായി യാതൊരു...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്നു വന്ന 26 ദിവസം നീണ്ട നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. ചോർച്ചാ...

DON'T MISS

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....