HomeKeralaമൈക്രോസോഫ്റ്റ്, ടിസിഎസ്, ആമസോണ്‍ എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളെന്ന് റന്‍ഡ്സ്റ്റാഡ്...

മൈക്രോസോഫ്റ്റ്, ടിസിഎസ്, ആമസോണ്‍ എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളെന്ന് റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച്

കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡായി 2024-ലെ റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് കണ്ടെത്തി. സമഗ്രവും സ്വതന്ത്രവുമായി തൊഴില്‍ദാതാക്കളെ കുറിച്ച് ആഗോളതലത്തില്‍ എല്ലാ വര്‍ഷവും ആഴത്തിലുള്ള പഠനമാണ് റന്‍ഡ്സ്റ്റാഡ് ഇന്ത്യ സംഘടിപ്പിക്കുന്നത്. സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴില്‍ രംഗത്ത് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ തുടങ്ങി തൊഴില്‍ നല്‍കുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയര്‍ന്ന നിലയിലാണെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോണ്‍ മൂന്നാം സ്ഥാനത്തും എത്തി.

നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകള്‍ കൂടിയാണ് സര്‍വേ വെളിപ്പെടുത്തിയത്. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ജീവനക്കാര്‍ക്കിടയിലെ ഏറ്റവും മുന്‍ഗണനയുള്ള ഘടകം. തുല്യമായ അവസരങ്ങള്‍ ലഭിക്കുന്നതാണ് അടുത്ത ഏറ്റവും പ്രധാന ഘടകം. ശമ്പളത്തേയും മറ്റ് ആനുകൂല്യങ്ങളേയുംകാള്‍ ഇതിനു ജീവനക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. വനിതാ ജീവനക്കാര്‍ക്കിടയില്‍ ഇതിനു കൂടുതല്‍ പ്രാധാന്യമാണുള്ളത്.

മൈക്രോസോഫ്റ്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, ആമസോണ്‍, ടാറ്റാ പവര്‍ കമ്പനി, ടാറ്റാ മോട്ടോര്‍സ്, സാംസഗ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ ആന്‍റ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മേഴ്‌സിഡസ് ബെന്‍സ് എന്നിവയാണ് 2024-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡുകള്‍.

ജീവിതച്ചെലവ് വര്‍ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം 34 ശതമാനം പേരും ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ കണ്ടെത്തി. അതേ സമയം 29 ശതമാനം പേര്‍ക്കു മാത്രം പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നതായും ജീവിതച്ചെലവു വര്‍ധനവിനെ പൂര്‍ണമായി മറികടക്കാന്‍ സാധിക്കുന്നതായും കാണ്ടെത്തി. 40 ശതമാനം പേര്‍ക്ക് പണപ്പെരുപ്പത്തെ തുടര്‍ന്നു വേതനത്തില്‍ ഉയര്‍ച്ച ലഭിക്കുന്നുണ്ടെങ്കിലും അതു ചെലവുകള്‍ മറികടക്കാനാവാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ തൊഴില്‍ സേനയിലെ നാലില്‍ മൂന്നിലേറെ പേര്‍ തൊഴില്‍ ദാതാക്കള്‍ അവരുടെ എല്ലാ രംഗത്തെ പ്രതീക്ഷകളും നിറവേറ്റുന്നതായി വിശ്വസിക്കുന്നു.

മികച്ച തൊഴില്‍ ദാതാവ് എന്ന നിലയിലെ വിലയിരുത്തലുകള്‍ നടത്താന്‍ ബിസിനസുകള്‍ക്കുള്ള സമഗ്രമായ ഗൈഡാണ് റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ചെന്ന് റന്‍ഡ്സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ പിഎസ് വിശ്വനാഥ് പറഞ്ഞു. തൊഴില്‍സേനയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകളും ഈ വര്‍ഷത്തെ സര്‍വേയില്‍ നിന്നുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നു. കഴിവുകളുള്ള ഒരു സമൂഹം ജോലിക്കായി ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ അവബോധത്തോടെയായിരിക്കും. അവരുടെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും മനസിലാക്കേണ്ടത് ഇവിടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശമ്പളവും ആനുകൂല്യങ്ങളും ഏറെ പ്രസക്തമാണെങ്കിലും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം പോലെ മറ്റ് നേട്ടങ്ങളും ഇന്ന് ഏറെ പ്രസക്തമാണ്. ജോലി മാറുന്ന സ്വഭാവവും ഇന്ത്യയില്‍ സ്ഥിരത കൈവരിക്കുകയാണ്. മില്ലേനിയല്‍ വിഭാഗത്തില്‍ പെട്ടവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നിലുള്ളത്. 33 ശതമാനം പേര്‍ കഴിഞ്ഞ ആറു മാസത്തില്‍ തൊഴില്‍ മാറിയപ്പോള്‍ 47 ശതമാനം പേര്‍ വരുന്ന ആറു മാസത്തില്‍ തൊഴില്‍ മാറാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ഇവരില്‍ ഭൂരിഭാഗവും ജോലി മാറുന്നതിനു പിന്നിലുള്ള പ്രധാന കാരണം. തൊഴിലില്‍ മുന്നേറാനുള്ള അവസരങ്ങള്‍ ഇല്ലാത്തതു മൂലം ജോലി മാറുന്നത് 38 ശതമാനം പേരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

നിര്‍മിത ബുദ്ധിയുടെ സ്ഥിരമായ ഉപയോഗം സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരില്‍ കാണാനായി. നിര്‍മിത ബുദ്ധി തങ്ങളുടെ ജോലിയെ വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബാധിക്കുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...