HomeEditors Pick'ഐക്യ ശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം': SNDP-NSS ഐക്യനീക്കം പാളി, പിന്മാറ്റം...

‘ഐക്യ ശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം’: SNDP-NSS ഐക്യനീക്കം പാളി, പിന്മാറ്റം പ്രഖ്യാപിച്ച് NSS ഡയറക്ടർ ബോർഡ്, തുഷാറിനെ അയച്ചതിൽ ദുരൂഹതയെന്ന് G സുകുമാരൻ നായർ, ആകെ അമ്പരന്ന് വെള്ളാപ്പള്ളിയും തുഷാറും | SNDP-NSS

കോട്ടയം: എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.(SNDP-NSS unity movement fails, NSS board of directors announces withdrawal)

ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും ശക്തമായി എതിർത്തു. ഇത് സംഘടനയുടെ സ്വതന്ത്ര നിലപാടിനെ ബാധിക്കുമെന്നായിരുന്നു പൊതുവികാരം.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും പുലർത്തിവരുന്ന ‘സമദൂര നിലപാട്’ തുടരാനാണ് എൻഎസ്എസ് തീരുമാനം. ഏതെങ്കിലും ഒരു വിഭാഗവുമായി ചേരുന്നത് ഈ നിലപാടിന് വിരുദ്ധമാകുമെന്ന് നേതൃത്വം വിലയിരുത്തി. നേരത്തെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ഐക്യത്തിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും, ബോർഡ് അംഗങ്ങളുടെ വിയോജിപ്പിനെത്തുടർന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും പിന്മാറ്റത്തെ അനുകൂലിക്കുകയായിരുന്നു.

എസ്എൻഡിപി യോഗവുമായുള്ള സംയുക്ത സഹകരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ നീക്കങ്ങൾ ഭയന്നാണെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഐക്യത്തിനായി വെള്ളാപ്പള്ളി നടേശൻ തന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിനിധിയായി അയച്ചതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് പ്രമുഖ ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഐക്യം ഉന്നയിച്ചവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പിന്നീട് മനസ്സിലായി. ഐക്യം ചർച്ച ചെയ്യാൻ എന്തിനാണ് എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ അയക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യമായ ‘സമദൂര’ത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഐക്യത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടി ഭാരവാഹികളുമായി ചർച്ച നടത്തുന്നത് സംഘടനയുടെ നിലപാടിന് വിരുദ്ധമാണ്. ഐക്യശ്രമത്തിൽ നിന്ന് പിന്മാറാനുള്ള പ്രമേയം അവതരിപ്പിച്ചത് താൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു; തീരുമാനം ഒറ്റക്കെട്ടായിരുന്നു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

അതേസമയം, സംയുക്ത സമുദായ നീക്കത്തിൽ നിന്ന് എൻഎസ്എസ് ഏകപക്ഷീയമായി പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും കടുത്ത മൗനത്തിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇരുവരും ഒഴിഞ്ഞുമാറി.

ജി. സുകുമാരൻ നായർ ഇത്ര പെട്ടെന്ന് ഒരു പിന്മാറ്റം പ്രഖ്യാപിക്കുമെന്ന് എസ്എൻഡിപി നേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എൻഡിഎയുമായുള്ള ബന്ധമാണ് ഐക്യത്തിന് തടസ്സമെന്ന എൻഎസ്എസ് വാദത്തോട് എന്ത് മറുപടി നൽകണമെന്നതിൽ തുഷാർ വെള്ളാപ്പള്ളി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. “പ്രതികരണം പിന്നീട്” എന്ന് മാത്രമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

തുഷാർ എത്തിയ ശേഷം എസ്എൻഡിപി ഡയറക്ടർ ബോർഡ് യോഗം ചേരാനിരിക്കുകയാണ്. സംഘടനയ്ക്കുള്ളിലെ വികാരം കൂടി പരിഗണിച്ച ശേഷമേ ഔദ്യോഗിക പ്രതികരണം ഉണ്ടാവുകയുള്ളൂ എന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഎസ്എസിനെ കൂട്ടുപിടിച്ച് വലിയ മുന്നേറ്റം ലക്ഷ്യമിട്ടിരുന്ന വെള്ളാപ്പള്ളിക്ക്, ജി. സുകുമാരൻ നായരുടെ പരസ്യമായ തള്ളിപ്പറച്ചിൽ വലിയ തിരിച്ചടിയാണ്.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...