Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala Assembly Election 202611 സീറ്റുകൾ വേണം: സ്ഥാനാർത്ഥി പട്ടികയുമായി യൂത്ത് കോൺഗ്രസ്, 6 സീറ്റുകളിലേക്ക്...

11 സീറ്റുകൾ വേണം: സ്ഥാനാർത്ഥി പട്ടികയുമായി യൂത്ത് കോൺഗ്രസ്, 6 സീറ്റുകളിലേക്ക് ചുരുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വം | Youth Congress

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. 11 മണ്ഡലങ്ങളിലായി 12 സ്ഥാനാർത്ഥികളുടെ പട്ടിക സംഘടന എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ, പട്ടിക ആറ് സീറ്റുകളിലേക്ക് ചുരുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Youth Congress with list of candidates demanding 11 seats)

ആറന്മുളയിൽ അബിൻ വർക്കി, കൊടുങ്ങല്ലൂരിൽ ഒ.ജെ ജനീഷ്, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, നാദാപുരത്ത് കെ.എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് പട്ടികയിൽ പ്രമുഖമായുള്ളത്. ഇവരെക്കൂടാതെ തളിപ്പറമ്പിൽ അബ്ദുൽ റഷീദ്, പാലക്കാട് കെ.എസ് ജയഘോഷ്, ചേലക്കരയിൽ ശ്രീലാൽ ശ്രീധർ, തലശ്ശേരിയിൽ വി.കെ ഷിബിന എന്നിവരെയും സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.

ചാത്തന്നൂരിൽ ചൈത്ര തമ്പാൻ, പന്തളത്ത് വിഷ്ണു സുനിൽ, കായംകുളത്ത് അരിതാ ബാബു, ഒറ്റപ്പാലത്ത് ഒ.കെ ഫാറൂഖ് എന്നിവരുടെ പേരുകളും യൂത്ത് കോൺഗ്രസ് സമർപ്പിച്ച 11 സീറ്റുകളുടെ പട്ടികയിലുണ്ട്. വി.കെ ഷിബിന, ചൈത്ര തമ്പാൻ, അരിതാ ബാബു എന്നിവരിലൂടെ യുവ വനിതാ പ്രാതിനിധ്യവും സംഘടന ഉറപ്പാക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.