HomeKerala Assembly Election 2026'പറഞ്ഞതിൽ എന്താണ് തെറ്റ്?': B ഗോപാലകൃഷ്ണനെതിരായ കേസിൽ രാജീവ് ചന്ദ്രശേഖർ |...

‘പറഞ്ഞതിൽ എന്താണ് തെറ്റ്?’: B ഗോപാലകൃഷ്ണനെതിരായ കേസിൽ രാജീവ് ചന്ദ്രശേഖർ | B Gopalakrishnan

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമർശത്തിന് കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗോപാലകൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം ആർക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.(What is wrong? Rajeev Chandrasekhar in the case against B Gopalakrishnan)

ഗുരുവായൂരിൽ വിശ്വാസിയായ ഒരു എംഎൽഎ വേണമെന്നാണ് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടത്. ഇത് എങ്ങനെയാണ് വിദ്വേഷ പരാമർശമാകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. കെ.എം. ഷാജി മതമാണെന്ന് പറയുന്നതാണ് തെറ്റെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ വിശ്വാസികൾ വേട്ടയാടപ്പെട്ടപ്പോൾ അവർക്കൊപ്പം നിൽക്കാൻ ആരും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഗുരുവായൂർ പോലുള്ള ഒരു മണ്ഡലത്തിൽ വിശ്വാസിയായ ഒരു പ്രതിനിധി വരുന്നത് നല്ലതല്ലേ എന്നാണ് ഗോപാലകൃഷ്ണൻ ചോദിച്ചതെന്നും ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ തളർത്താനുള്ള നീക്കമാണിതെന്നും ബിജെപി നേതൃത്വം ആരോപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.