കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന ആഗ്രഹം പങ്കുവെച്ച് മുഹമ്മദ് ഷിയാസ്. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ഷിയാസ് വ്യക്തമാക്കിയത്.(We want someone from Ernakulam to become the Chief Minister, says Mohammed Shiyas )
പ്രതിപക്ഷത്തെ അതിശക്തമായി നയിച്ച വ്യക്തിയാണ് സതീശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അത്യന്തം കടുത്ത ഭാഷയിലാണ് ഷിയാസ് പ്രതികരിച്ചത്. ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്ന ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങളിലെ ഭരണാധികാരികളോട് പോലും സഹിഷ്ണുത പുലർത്താൻ കഴിയാത്ത പിണറായി വിജയൻ കേരളത്തിന് അപമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

