Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ, കുമ്പിടിയെന്ന് അനിൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ, കുമ്പിടിയെന്ന് അനിൽ അക്കര | Suresh Gopi

🎙️ Latest Podcast

തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി തന്റെ വോട്ട് ഗുരുവായൂർ മണ്ഡലത്തിലേക്ക് മാറ്റി. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് അദ്ദേഹം പേര് ചേർത്തിരിക്കുന്നത്.(Suresh Gopi to cast vote in Assembly Elections from Guruvayur)

ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള ‘അച്യുതം’ ഫ്ലാറ്റിലെ വിലാസത്തിലാണ് സുരേഷ് ഗോപി വോട്ട് ചേർത്തത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫ്ലാറ്റ്. കെ. മുരളീധരനും ഇതേ സമുച്ചയത്തിൽ ഫ്ലാറ്റുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിലായിരുന്നു വോട്ട്.

തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ വോട്ട് മാറ്റത്തെ പരിഹസിച്ച് അനിൽ അക്കര രംഗത്തെത്തി. ‘കുമ്പിടി’ എന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.