Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala Assembly Election 2026തിരുവനന്തപുരം സെൻട്രലിൽ LDF സ്വതന്ത്രനായി പോരാട്ടത്തിന് സുധീർ കരമന: മത്സര ചിത്രം...

തിരുവനന്തപുരം സെൻട്രലിൽ LDF സ്വതന്ത്രനായി പോരാട്ടത്തിന് സുധീർ കരമന: മത്സര ചിത്രം തെളിഞ്ഞു | Sudheer Karamana

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ ആന്റണി രാജുവിന് തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീർ കരമനയെ രംഗത്തിറക്കാൻ ഇടതുമുന്നണി തീരുമാനിച്ചത്.(Sudheer Karamana to contest as an independent in LDF Thiruvananthapuram Central)

സുധീർ കരമന  എൽ ഡി എഫ് സ്വതന്ത്രനായും, സി.പി. ജോൺ യു ഡി എഫിനായും, കരമന ജയൻ ബി ജെ പിക്കായും മത്സരിക്കുന്നു. തിരുവനന്തപുരം സെൻട്രലിൽ ആന്റണി രാജുവിന് പകരക്കാരനായി ആണ് സിപിഎം നേതൃത്വം സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ തിരുവനന്തപുരം സെൻട്രലിൽ മൂന്ന് മുന്നണികളും വലിയ വിജയപ്രതീക്ഷയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.