കൊല്ലം : പുനലൂർ നിയമസഭാ മണ്ഡലം വീണ്ടും മുസ്ലിം ലീഗിന് വിട്ടുനൽകാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി ട്രഷററുമായ നെൽസൺ സെബാസ്റ്റ്യനെ റിബൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം. (Rebel candidate for Congress in Punalur)
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പുനലൂരിൽ തുടർച്ചയായി പരാജയപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. വിജയസാധ്യത പരിഗണിച്ച് ഇത്തവണ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ആവശ്യം.
സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ മത്സരവുമായി മുന്നോട്ട് പോകാനാണ് നെൽസൺ സെബാസ്റ്റ്യനെ പിന്തുണയ്ക്കുന്നവരുടെ നീക്കം.

