Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ആസ്തി ആരോപണം ഏറ്റെടുക്കാനില്ല, മത്സരം നടക്കട്ടെ': V ശിവൻകുട്ടി | Rajeev Chandrasekhar

‘ആസ്തി ആരോപണം ഏറ്റെടുക്കാനില്ല, മത്സരം നടക്കട്ടെ’: V ശിവൻകുട്ടി | Rajeev Chandrasekhar

🎙️ Latest Podcast

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആസ്തി വിവാദത്തിൽ കടുത്ത നടപടികൾക്ക് മുതിരുന്നില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന് പരക്കെ സംസാരമുണ്ടെങ്കിലും സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിക്കാൻ താനില്ലെന്നും മത്സരം നടക്കട്ടെ എന്നുമാണ് ശിവൻകുട്ടിയുടെ നിലപാട്.(Let the match be happen, V Sivankutty on allegations on Rajeev Chandrasekhar )

മണ്ഡലത്തിലെ ബി.ജെ.പി പ്രചാരണത്തിനിടെ അഘോരി സന്യാസിമാർ എത്തിയതിനെ ശിവൻകുട്ടി പരിഹസിച്ചു. നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. സ്കൂൾ സമയത്ത് ഇത്തരം നൂറോളം സ്വാമിമാർ നടന്നാൽ കുട്ടികൾ പേടിച്ചുപോകും. ഈ ടൈപ്പ് സ്വാമിമാർക്കൊന്നും ഇവിടെ വോട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും സന്യാസിമാരുടെ സാന്നിധ്യത്തെ പരിഹസിച്ചു. രാജീവ് ചന്ദ്രശേഖർ സാധാരണക്കാരായ മലയാളികളെയാണ് കാണേണ്ടത്. യോഗിയുടെ നാട്ടിൽ നിന്നാണ് സ്വാമിമാർ വന്നതെന്നാണ് പറയുന്നത്, അതിൽ കൂടുതൽ ഒന്നും പറയാനില്ലല്ലോ, എന്ന് ശബരീനാഥൻ പരിഹസിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.