HomeKerala Assembly Election 2026ചാലക്കുടിയിലും പെരുമ്പാവൂരിലും 'താര'പ്പോരാട്ടം; അഖിൽ മാരാർ തൃപ്പൂണിത്തുറയിലേക്ക്? എൻ.ഡി.എയിൽ സ്ഥാനാർത്ഥി ചർച്ചകൾ...

ചാലക്കുടിയിലും പെരുമ്പാവൂരിലും ‘താര’പ്പോരാട്ടം; അഖിൽ മാരാർ തൃപ്പൂണിത്തുറയിലേക്ക്? എൻ.ഡി.എയിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം | Kerala Assembly Election 2026

കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചാലക്കുടി, പെരുമ്പാവൂർ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സിനിമാതാരങ്ങളെ കളത്തിലിറക്കാൻ എൻ.ഡി.എ നീക്കം (Kerala Assembly Election 2026). ബിജെപിയും ട്വന്റി 20-യും സംയുക്തമായാണ് പ്രമുഖ താരങ്ങളെ സമീപിച്ചിരിക്കുന്നത്. ഇതിനായി ഒരു പ്രൊഫഷണൽ ഏജൻസി വഴി ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.

ഒരു മുൻ നായിക നടി, നിലവിൽ നായക വേഷങ്ങൾ ചെയ്യുന്ന യുവനടൻ, മുൻകാല നായകൻ എന്നിവരുമായാണ് എൻ.ഡി.എ നേതൃത്വം ചർച്ച നടത്തുന്നത്. ബിജെപി ചിഹ്നത്തിലോ അല്ലെങ്കിൽ ട്വന്റി 20 സ്ഥാനാർത്ഥിയായോ ഇവരെ മത്സരിപ്പിക്കാനാണ് ധാരണ. അടുത്തിടെ ട്വന്റി 20-യിൽ ചേർന്ന സംവിധായകൻ അഖിൽ മാരാറിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാൻ സാധ്യതയേറി. കൊട്ടാരക്കര സീറ്റിലായിരുന്നു മാരാർക്ക് താൽപ്പര്യമെങ്കിലും അവിടെ കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മിയെ പരിഗണിക്കുന്നതിനാലാണ് തൃപ്പൂണിത്തുറയിലേക്ക് മാറ്റുന്നത്.

എറണാകുളം ജില്ലയിൽ കുന്നത്തുനാട്, പെരുമ്പാവൂർ, അങ്കമാലി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി എന്നിങ്ങനെ 6 സീറ്റുകളിൽ ട്വന്റി 20 മത്സരിച്ചേക്കും. മികച്ച സ്ഥാനാർത്ഥികളുണ്ടെങ്കിൽ പിറവം, മൂവാറ്റുപുഴ സീറ്റുകളും ബിജെപി വിട്ടുനൽകിയേക്കും.ട്വന്റി 20 കൺവീനർ സാബു എം. ജേക്കബ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ബിസിനസ് തിരക്കുകൾ കാരണമാണ് അദ്ദേഹം മാറിനിൽക്കുന്നത്.

സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ എൻ.ഡി.എ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ട്വന്റി 20-യുമായുള്ള സഖ്യം എറണാകുളം ജില്ലയിലെ ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Story Summary: NDA is actively considering fielding film stars in Chalakudy and Perumbavoor for the upcoming elections. Discussions are reportedly ongoing with four prominent actors. Director Akhil Marar, who recently joined Twenty20, is being considered for the Tripunithura seat. While Twenty20 expects to contest 20-30 seats across Kerala as an NDA ally, its convener Sabu M. Jacob is unlikely to contest due to business commitments.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...