HomeKerala Assembly Election 2026'മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കും': കാപ്പാടൻ രമേശിനെ ഓർത്ത് വിതുമ്പി K...

‘മത്സരിക്കുന്ന കാര്യത്തിൽ പാർട്ടി തീരുമാനിക്കും’: കാപ്പാടൻ രമേശിനെ ഓർത്ത് വിതുമ്പി K സുധാകരൻ | Assembly elections

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ. സുധാകരൻ എം.പി. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന സൂചനകൾ നൽകിയിരുന്ന സുധാകരൻ, പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നിലപാടിൽ അയവ് വരുത്തിയത് എന്നാണ് സൂചന.(K Sudhakaran says The high command and the party will decide on him contesting in Assembly elections)

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി  തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിനിടെ സുധാകരൻ വികാരാധീനനായി. വാക്കുകൾ പൂർത്തിയാക്കാനാവാതെ അദ്ദേഹം ഒരു വേള വിതുമ്പി.

പലപ്പോഴും തന്നെ രക്ഷിച്ചത് രമേശനാണ്. താൻ ഇന്നും ജീവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ കാവൽ കൊണ്ടാണ് എന്ന് സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകിട്ട് നാല് മണിക്ക് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ സുധാകരൻ നിലപാടിൽ അയവ് വരുത്തിയത് നിർണ്ണായകമാണ്.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...