Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിച്ച CV ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം |...

ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിച്ച CV ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം | CV Shanthakumar

🎙️ Latest Podcast

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ പോലീസിന് നിർദ്ദേശം നൽകി. തനിക്കെതിരെ അപകീർത്തികരമായ ലഘുലേഖ വിതരണം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.(Instructions to file a case against CV Shanthakumar for responding to the media)

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ചു എന്നതാണ് ശാന്തകുമാറിനെതിരെയുള്ള പ്രധാന ആരോപണം. ലഘുലേഖാ വിവാദത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ശാന്തകുമാർ, തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് വൈകാരികമായി പ്രതികരിച്ചിരുന്നു.

ശാന്തകുമാറിനെ കൊലക്കേസ് പ്രതിയായി ചിത്രീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്ത സംഭവത്തിൽ നേരത്തെ അഞ്ച് സിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരനായ സ്ഥാനാർത്ഥിക്കെതിരെയും നടപടി വരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.