Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKerala Assembly Election 2026'സർവേകൾ ശരിയായിരുന്നെങ്കിൽ ഞാൻ വടകര MP ആകില്ലായിരുന്നു': ഷാഫി പറമ്പിൽ |...

‘സർവേകൾ ശരിയായിരുന്നെങ്കിൽ ഞാൻ വടകര MP ആകില്ലായിരുന്നു’: ഷാഫി പറമ്പിൽ | Surveys

🎙️ Latest Podcast

പത്തനംതിട്ട: തിരഞ്ഞെടുപ്പ് സർവേകളിൽ തനിക്ക് വിശ്വാസമില്ലെന്ന് ഷാഫി പറമ്പിൽ എംപി. അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പന്തളത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവേകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും നിലവിൽ യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.(If the surveys were correct, I would not have become Vatakara MP, says Shafi Parampil)

സർവേകൾ ശരിയായിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നു. സർവേ ഫലങ്ങളിലല്ല, ജനങ്ങളിലാണ് വിശ്വാസം എന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയുള്ള പരാതിയെക്കുറിച്ചും ഷാഫി പ്രതികരിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. ഒരു സ്ഥാനാർത്ഥിയും മതം പറഞ്ഞ് വോട്ട് ചോദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ കോൺഗ്രസ് സുതാര്യമായി പുറത്തുവിട്ടിട്ടുണ്ട്. സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് പോലെയല്ല ഇത്. കോൺഗ്രസ് ഒരിക്കലും ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും എന്നാൽ സിപിഎം ഒരിക്കലും കണക്കുകൾ തുറന്നുപറയാൻ തയ്യാറാകില്ലെന്നും ഷാഫി പറമ്പിൽ തുറന്നടിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.