HomeKerala Assembly Election 2026ഇടുക്കിയിൽ തിരഞ്ഞെടുപ്പ് ചൂട്; വിഐപി പോരാട്ടത്തിന് കളമൊരുങ്ങുന്നു; മുന്നണികളിൽ സീറ്റ് തർക്കം...

ഇടുക്കിയിൽ തിരഞ്ഞെടുപ്പ് ചൂട്; വിഐപി പോരാട്ടത്തിന് കളമൊരുങ്ങുന്നു; മുന്നണികളിൽ സീറ്റ് തർക്കം മുറുകുന്നു | Idukki Assembly Election 2026

കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നതിന് മുൻപേ ഇടുക്കി മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു (Idukki Assembly Election 2026). നിലവിലെ മന്ത്രി റോഷി അഗസ്റ്റിൻ മണ്ഡലം നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസും നിലയുറപ്പിക്കാൻ ബിജെപിയും സജീവമാണ്.

എൽഡിഎഫിൽ റോഷി തന്നെ
മന്ത്രി റോഷി അഗസ്റ്റിന്റെ ഉറച്ച മണ്ഡലമെന്ന നിലയിൽ ഇടുക്കിയെ മാറ്റാനാണ് എൽഡിഎഫ് ശ്രമം. റോഷി പാലായിലേക്ക് മാറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇടുക്കിയിൽ തന്നെ ഉറച്ചുനിൽക്കുമെന്നാണ് സൂചന. വികസന പദ്ധതികൾ വാരിക്കോരി നൽകി മണ്ഡലത്തെ ഒപ്പം നിർത്താൻ മന്ത്രി ശ്രമിക്കുന്നുണ്ടെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാണ്. സിപിഎം റോഷിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്.

യുഡിഎഫിൽ സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ്
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്. ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇ.എം. ആഗസ്തി, ബിജോ മാണി തുടങ്ങിയവരുടെ പേരുകൾ കോൺഗ്രസ് നിരയിൽ ഉയരുന്നുണ്ട്. എന്നാൽ സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് എം.ജെ. ജേക്കബിനെ ഉയർത്തിക്കാട്ടുന്ന കേരള കോൺഗ്രസ്.

വോട്ട് വിഹിതം കൂട്ടാൻ എൻഡിഎ
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ യുവ സ്ഥാനാർത്ഥികളെ ഇറക്കണമെന്ന ആവശ്യമാണ് ബിജെപിയിൽ ഉയരുന്നത്. മണ്ഡലത്തിലെ ഭൂപ്രശ്നങ്ങൾ ചർച്ചയാക്കി വോട്ട് വിഹിതം വർദ്ധിപ്പിക്കാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. ബിഡിജെഎസ് തന്നെ മത്സരിക്കുമോ അതോ ബിജെപി സീറ്റ് ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നു.

ഭൂപ്രശ്നങ്ങളും കർഷക വികാരവും ആളിക്കത്തുന്ന ഇടുക്കിയിൽ ഇത്തവണ ആര് വാഴുമെന്നത് കേരളം ഉറ്റുനോക്കുന്ന പോരാട്ടമായി മാറും.

Story Summary: Iduki constituency has become a political hotspot ahead of the Kerala Assembly elections. While Minister Roshy Augustine aims to retain his seat for LDF, the Congress is pushing to reclaim the seat from the Kerala Congress (Joseph) in the UDF. NDA is also planning to field young candidates to increase its vote share amidst ongoing land issue debates.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...