Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKerala Assembly Election 2026'LDFൻ്റെ വ്യാജ പരാതിയാണിത്, കിറ്റ് വിവാദത്തെ കുറിച്ച് അറിയില്ല': പത്മജ വേണുഗോപാൽ...

‘LDFൻ്റെ വ്യാജ പരാതിയാണിത്, കിറ്റ് വിവാദത്തെ കുറിച്ച് അറിയില്ല’: പത്മജ വേണുഗോപാൽ | Kit controversy

🎙️ Latest Podcast

തൃശൂർ: വോട്ടർമാർക്ക് തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. താൻ അറിയാത്ത കാര്യത്തിലാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നതെന്നും ഇത് വെറും വ്യാജ പ്രചാരണമാണെന്നും അവർ പറഞ്ഞു.( I don’t know about the kit controversy, says Padmaja Venugopal)

കിറ്റ് വിവാദത്തെക്കുറിച്ച് തനിക്കറിയില്ല.  ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് താൻ അറിയുകയെന്നും പത്മജ ചോദിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാകുമ്പോൾ ഇത്തരത്തിൽ എന്തെങ്കിലും കൊണ്ടുവരുന്നത് എൽഡിഎഫിന്റെ പണ്ടേയുള്ള ശീലമാണെന്ന് അവർ പരിഹസിച്ചു.

സൂപ്പർ മാർക്കറ്റിൽ പത്മജ വേണുഗോപാലിന് വേണ്ടിയാണ് വിഷുക്കിറ്റുകൾ വിതരണം ചെയ്തതെന്നായിരുന്നു എൽഡിഎഫിന്റെ പരാതി. ഇതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.