HomeKerala Assembly Election 2026അമ്പലപ്പുഴയിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും; എൽഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന്...

അമ്പലപ്പുഴയിൽ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും; എൽഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്ന് ജി. സുധാകരൻ | G Sudhakaran Ambalappuzha Election

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ അമ്പതിനായിരം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ (G Sudhakaran Ambalappuzha Election). പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുൻ സിപിഎം നേതാവ് കൂടിയായ സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അമ്പലപ്പുഴയിൽ എൽഡിഎഫ് വർഗീയ ചേരിതിരിവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.

മുസ്ലിം വിഭാഗത്തെയും നായർ വിഭാഗത്തെയും തമ്മിലടിപ്പിക്കാനും ഭിന്നിപ്പിക്കാനും എൽഡിഎഫ് ശ്രമിച്ചതായി സുധാകരൻ ആരോപിച്ചു.
നവകേരളം ഉണ്ടായത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമല്ലെന്നും 1956 നവംബർ ഒന്നിനാണ് കേരളം ഉണ്ടായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പഴയകാല കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ ലാളിത്യം ഇന്നത്തെ ഒരു മന്ത്രിമാർക്കുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് പ്രവർത്തിച്ചതെന്നും പാണക്കാട് തങ്ങൾ ഉൾപ്പെടെയുള്ളവർ തനിക്ക് വേണ്ടി രംഗത്തിറങ്ങിയത് വലിയ കരുത്തായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലത്തിലെ വോട്ടെടുപ്പ് സുതാര്യമാക്കാൻ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ 195 ബൂത്തുകൾക്കും കേന്ദ്രസേനയുടെ സംരക്ഷണം നൽകണമെന്നാണ് ആവശ്യം.താൻ വോട്ട് ചെയ്യുന്നത് തടയുമെന്ന് ഭീഷണിയുണ്ടെന്നും ജനങ്ങൾക്ക് ഭയരഹിതമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിൽ നിന്ന് രാജിവെച്ച് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ സാന്നിധ്യം അമ്പലപ്പുഴയിലെ പോരാട്ടത്തെ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.

Story Summary:
UDF independent candidate G. Sudhakaran expressed high confidence in winning the Ambalappuzha constituency by a margin of 50,000 votes. The former CPM leader accused the LDF of trying to divide people on communal lines and criticized Chief Minister Pinarayi Vijayan’s ‘Nava Kerala’ claims. Sudhakaran also approached the High Court seeking central force protection for all 195 booths in the constituency, alleging threats to his safety and the voting process.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...