Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'എല്ലാവരും വോട്ട് ചെയ്യണം': വോട്ട് രേഖപ്പെടുത്തി ഗവർണ്ണർ | Assembly election

‘എല്ലാവരും വോട്ട് ചെയ്യണം’: വോട്ട് രേഖപ്പെടുത്തി ഗവർണ്ണർ | Assembly election

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Everyone should vote, Governor casts his vote on Assembly election )

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ജനാധിപത്യം എന്നത് കേവലം മണ്ണിൽ മാത്രമായിരിക്കരുത്, അത് ഓരോരുത്തരുടെയും ഹൃദയത്തിലുണ്ടാകണം.

നാടിന്റെ വികസനത്തിനും നന്മയ്ക്കുമായി നല്ലവരായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ വോട്ടർമാർ ശ്രദ്ധിക്കണം. എല്ലാവരും പോളിങ് ബൂത്തുകളിലെത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.