Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026'തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണം': ശോഭാ സുരേന്ദ്രനെതിരെ സണ്ണി ജോസഫ്...

‘തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണം’: ശോഭാ സുരേന്ദ്രനെതിരെ സണ്ണി ജോസഫ് | Sobha Surendran

🎙️ Latest Podcast

തിരുവനന്തപുരം: പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ടിന് പണം നൽകുന്ന ഉത്തരേന്ത്യൻ രീതി കേരളത്തിൽ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ തന്നെ കേസെടുക്കാൻ മതിയായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Election Commission should take strict action, Sunny Joseph against Sobha Surendran)

ബിജെപി ഒഴുക്കുന്ന കോടിക്കണക്കിന് രൂപയുടെ സ്രോതസ്സിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം. പണം നൽകി ജനാധിപത്യത്തെ വിലയ്ക്കെടുക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. നിയമവിരുദ്ധമായ പണം വിതരണം ചോദ്യം ചെയ്തവരെയും ദൃശ്യങ്ങൾ പകർത്തിയവരെയും ഭീഷണിപ്പെടുത്തിയ സ്ഥാനാർത്ഥിയുടെ ധാർഷ്ട്യം അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.