HomeKerala Assembly Election 2026കൊടുങ്ങല്ലൂരിൽ സീറ്റിനെച്ചൊല്ലി NDAയിൽ തർക്കം: B ഗോപാലകൃഷ്ണനായുള്ള ചുവരെഴുത്തുകൾ നിർത്തിവച്ചു |...

കൊടുങ്ങല്ലൂരിൽ സീറ്റിനെച്ചൊല്ലി NDAയിൽ തർക്കം: B ഗോപാലകൃഷ്ണനായുള്ള ചുവരെഴുത്തുകൾ നിർത്തിവച്ചു | NDA

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ കൊടുങ്ങല്ലൂർ മണ്ഡലത്തെച്ചൊല്ലി എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. സീറ്റിനായി ബിഡിജെഎസും ട്വന്റി ട്വന്റിയും അവകാശവാദം ഉന്നയിച്ചതോടെയാണ് മുന്നണിയിൽ അനിശ്ചിതത്വം ഉടലെടുത്തത്. ഇതോടെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ഉറപ്പിച്ചിരുന്ന ബി. ഗോപാലകൃഷ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.(Dispute in NDA over Kodungallur seat, campaign for B Gopalakrishnan stopped)

കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ബിഡിജെഎസ് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ട്വന്റി ട്വന്റി കൂടി അവകാശവാദവുമായി എത്തിയതോടെ സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ തന്നെയാകും ഇത്തവണ കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർത്ഥി എന്ന് ഏകദേശം ഉറപ്പിച്ചിരുന്നതാണ്.

ഗോപാലകൃഷ്ണന്റെ പേരിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവരെഴുത്തുകൾ അടക്കമുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ തർക്കം ഉടലെടുത്തതോടെ ഈ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

WhatsApp Channel Banner

Latest updates

ഡൽഹിയിൽ 13 വയസ്സുകാരിയെ പിതാവ് ക്രൂരമായി പീഡിപ്പിച്ചു; ഒളിവിൽ...

ന്യൂഡൽഹി: തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ സ്വന്തം മകളെ പിതാവ് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി (Father assaults minor daughter delhi). 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിക്കായി...

ചൈനയിൽ കനത്ത നാശനഷ്ടം വിതച്ച് പ്രകൃതിദുരന്തം; ചോങ്കിങ്ങിൽ മണ്ണിടിച്ചിലിൽ...

ബീജിങ്: തെക്കൻ ചൈനയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിദുരന്തങ്ങളിൽ വ്യാപക നാശനഷ്ടം (China landslide). തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാൻ മുതൽ കിഴക്കൻ തീരത്തെ യാങ്‌സി നദീതടം വരെയുള്ള വിശാലമായ മേഖലകളിൽ കാലാവസ്ഥാ വകുപ്പ്...

‘പൊതിച്ചോറ് നിരോധിക്കാൻ എന്തിനാണ് ഇത്ര തിടുക്കം?’; ആരോഗ്യമന്ത്രിക്കെതിരെ കടുത്ത...

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ‘ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi vijayan). ദുരിതമനുഭവിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ വർഷങ്ങളായി മുടങ്ങാതെ നടത്തിവരുന്ന...

അഭിഷേക് ബാനർജിക്ക് ആശ്വാസം; എംപി ഓഫീസ് പൊളിക്കുന്നത് അടിയന്തരമായി...

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (TMC) ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് താൽക്കാലിക ആശ്വാസം (Calcutta high court Abhishek banerjee). അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികൾ അടിയന്തരമായി...

‘പൊതിച്ചോറ് നൽകുന്നതിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ (K Muraleedharan pothichoru controversy). ആശുപത്രികളിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...