Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026TK ഗോവിന്ദൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യക്കെതിരെ അച്ചടക്ക നടപടിക്ക് CPM...

TK ഗോവിന്ദൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യക്കെതിരെ അച്ചടക്ക നടപടിക്ക് CPM നീക്കം | CPM

🎙️ Latest Podcast

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി നീക്കം. സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് രമണി. (CPM moves to take disciplinary action against TK Govindan’s wife who participated in his road show)

ഭർത്താവിന്റെ റോഡ് ഷോയിൽ സജീവമായി പങ്കെടുത്തത് പാർട്ടി വിരുദ്ധ നടപടിയാണെന്നാണ് സി.പി.എം വിലയിരുത്തൽ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്.

തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരരംഗത്തിറങ്ങുകയായിരുന്നു. പാർട്ടിയുടെ ഉറച്ച കോട്ടയായ തളിപ്പറമ്പിൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ പോര് സി.പി.എമ്മിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.