Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026പത്രികയിൽ ഫോൺ ചോർത്തൽ കേസ് ഉൾപ്പെടുത്തിയിട്ടില്ല എന്ന് പരാതി: PV അൻവറിനെതിരെ...

പത്രികയിൽ ഫോൺ ചോർത്തൽ കേസ് ഉൾപ്പെടുത്തിയിട്ടില്ല എന്ന് പരാതി: PV അൻവറിനെതിരെ LDF | PV Anvar

🎙️ Latest Podcast

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ് രംഗത്ത്. അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാനാണ് ഇടത് മുന്നണിയുടെ തീരുമാനം.(Complaint that phone tapping case was not included, LDF against PV Anvar)

സത്യവാങ്മൂലത്തിൽ 11 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട ഒരു കേസ് ഒഴിവാക്കിയെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ഫോൺ ചോർത്തൽ കേസ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പത്രിക തള്ളണമെന്ന എൽഡിഎഫിന്റെ പ്രാഥമിക ആവശ്യം വരണാധികാരി നിരസിച്ചു.

പത്രിക നിലവിൽ സ്വീകരിച്ചിട്ടുണ്ട്. ഇതിനെതിരെ രേഖാമൂലം പരാതി നൽകാനാണ് എൽഡിഎഫ് നീക്കം. ബേപ്പൂരിൽ സ്ഥാനാർത്ഥികളുടെ അപരന്മാരുടെ പത്രികകളിലും വരണാധികാരി തീരുമാനമെടുത്തു. അൻവറിന് വെല്ലുവിളിയായി എത്തിയ നാല് അപരന്മാരുടെയും പത്രികകൾ സ്വീകരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന്റെ പത്രിക സ്വീകരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.