Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026നിയമസഭാ തിരഞ്ഞെടുപ്പ്: ബേപ്പൂരിൽ PV അൻവറും PA മുഹമ്മദ് റിയാസും നേർക്കുനേർ...

നിയമസഭാ തിരഞ്ഞെടുപ്പ്: ബേപ്പൂരിൽ PV അൻവറും PA മുഹമ്മദ് റിയാസും നേർക്കുനേർ | Assembly elections

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി ബേപ്പൂർ മാറുന്നു. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ മുഹമ്മദ് റിയാസും യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ പി.വി. അൻവറും തമ്മിലുള്ള പോരാട്ടം മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.(Assembly elections, PV Anvar and PA  Mohammed Riyas face off in Beypore)

ബേപ്പൂരിൽ ഇത്തവണ വലിയ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി. അൻവറിന്റെ അവകാശവാദം. മണ്ഡലത്തിൽ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ നടന്നില്ലെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ബേപ്പൂർ ഏറെ പിന്നിലാണെന്നും അൻവർ കുറ്റപ്പെടുത്തി.

ഭരണവിരുദ്ധ വികാരം മണ്ഡലത്തിലില്ലെന്നും വികസന പ്രവർത്തനങ്ങൾ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. തന്റെ കാലത്താണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസനം നടന്നതെന്ന് റിയാസ് അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾക്കൊപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് താൻ ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി ആരാണെന്നത് തന്നെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.