Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala Assembly Election 2026വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം: ശോഭാ സുരേന്ദ്രനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന്...

വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം: ശോഭാ സുരേന്ദ്രനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് BJP | Sobha Surendran

🎙️ Latest Podcast

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തെത്തുടർന്നുണ്ടായ തർക്കം പുതിയ തലത്തിലേക്ക്. ശോഭാ സുരേന്ദ്രനെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചുവെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. പണം നൽകുന്നുവെന്നാരോപിച്ച് ദൃശ്യങ്ങൾ പകർത്തിയവർക്കെതിരെ ശോഭാ സുരേന്ദ്രൻ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തുവന്നു.(Allegations of giving money to voters, BJP alleges attack on Sobha Surendran )

കാറിലെത്തിയ കോൺഗ്രസ് സംഘം സ്ഥാനാർത്ഥിയെ തകയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് ബി.ജെ.പി പക്ഷം. എന്നാൽ, വോട്ടർമാർക്ക് പണം നൽകിയെന്ന കോൺഗ്രസിന്റെ പ്രധാന ആരോപണത്തിൽ ബി.ജെ.പി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പുറത്തുവന്ന ദൃശ്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഇരുന്ന കാറിന് സമീപത്തേക്ക് ശോഭാ സുരേന്ദ്രൻ ചെന്ന് തർക്കിക്കുന്നത് വ്യക്തമാണ്. വീഡിയോ പകർത്തിയ ആളോട് ‘അടിച്ച് കരണക്കുറ്റി പൊളിക്കും’, ‘ഫോൺ നുറുക്കും’ എന്നിങ്ങനെ സ്ഥാനാർത്ഥി ഭീഷണി മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണം നൽകിയെന്ന പരാതിയിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയ കമ്മീഷൻ, സ്ഥാനാർത്ഥി ഉൾപ്പെട്ട തർക്കത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.