കൊച്ചി: കേരളത്തിൽ രാഷ്ട്രീയ ബദൽ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഏഴ് പേരെയാണ് ആദ്യഘട്ടത്തിൽ മണ്ഡലങ്ങളിൽ നിശ്ചയിച്ചിരിക്കുന്നത്. ഡൽഹിയിലെയും പഞ്ചാബിലെയും ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി കേരളത്തിലും സ്വാധീനമുറപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.(AAP announces 7 candidates in Ernakulam )
എറണാകുളം: മോസസ് എച്ച്.എം, അങ്കമാലി: ജോസ് ചിറമേൽ, പിറവം: എൽദോ എബ്രഹാം, തൃക്കാക്കര: ജോസ് ജോർജ്, കളമശ്ശേരി: ഷംസു ടി.കെ, ആലുവ: ഹക്കീക്കത്ത് ഹമീദ്, മൂവാറ്റുപുഴ: നൗഷാദ് രണ്ടാർക്കര എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.
പ്രാദേശികമായി സ്വാധീനമുള്ള വ്യക്തികളെയും പ്രൊഫഷണലുകളെയും സ്ഥാനാർത്ഥികളായി നിശ്ചയിക്കുന്നതിലൂടെ മധ്യവർഗ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നാണ് എഎപി കണക്കുകൂട്ടുന്നത്.

