Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeIran Israel Conflictഇറാന് മേൽ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക: 100 വിമാനങ്ങളും പതിനായിരം...

ഇറാന് മേൽ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക: 100 വിമാനങ്ങളും പതിനായിരം സൈനികരും സജ്ജം | US

🎙️ Latest Podcast

വാഷിംഗ്ടൺ: ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള പ്രവേശനം തടയാൻ വൻ സൈനിക നീക്കവുമായി യുഎസ് സെൻട്രൽ കമാൻഡ്. ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി 12 അത്യാധുനിക കപ്പലുകളും 100 വിമാനങ്ങളും പതിനായിരത്തിലധികം സൈനികരെയുമാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഉപരോധം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇറാൻ തീരത്തേക്ക് വരികയായിരുന്ന 14 കപ്പലുകൾ അമേരിക്കയുടെ നിർദ്ദേശപ്രകാരം തിരിച്ചുപോയതായും റിപ്പോർട്ടുണ്ട്.(US tightens naval blockade on Iran, 100 aircraft and 10,000 troops ready)

ഇറാന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഉപരോധം. എന്നാൽ അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുത്തില്ലെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആണവ കരാറിൽ ഒപ്പിടാൻ ഇറാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് നാവിക ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

ഇറാനുമായുള്ള സംഘർഷം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സൈനിക ഭീഷണികളെയും ട്രംപിന്റെ പ്രസ്താവനയെയും ഇറാൻ തള്ളി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.