HomeIran Israel Conflictഇറാനെതിരായ നീക്കങ്ങൾ: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത? | US Iran War

ഇറാനെതിരായ നീക്കങ്ങൾ: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത? | US Iran War

വാഷിംഗ്ടൺ: ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന വിവാദ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഇറാന്റെ ഭരണകൂടത്തിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഒന്നുകിൽ യുഎസുമായി പുതിയ കരാറിന് തയ്യാറാകണം, അല്ലാത്തപക്ഷം ഇറാനെ കാത്തിരിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യങ്ങളായിരിക്കുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.(US Iran War, Donald Trump Threatens Iran With Severe Consequences Amid Tensions With Netanyahu)

ഇറാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരെ പുതിയ സൈനിക നടപടികൾക്ക് അമേരിക്ക പൂർണ്ണ സജ്ജമാണെന്നും പശ്ചിമേഷ്യൻ യുദ്ധം വൈകാതെ അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ 14 ഇന നിർദ്ദേശങ്ങൾക്ക് മറുപടിയായി 5 ഇന നിബന്ധനകൾ അമേരിക്ക മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഭീഷണി.

അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങളെ ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന് നേരെ ചൊവ്വാഴ്ച നടത്താനിരുന്ന വ്യോമാക്രമണങ്ങൾ ട്രംപ് അവസാന നിമിഷം മാറ്റിവെച്ചതിൽ നെതന്യാഹു കടുത്ത പ്രതിഷേധം അറിയിച്ചതായി യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു. സൈനിക നടപടി ഉടനടി പുനരാരംഭിക്കാൻ ട്രംപിനുമേൽ നെതന്യാഹു കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.

എന്നാൽ, സമ്മർദ്ദ തന്ത്രങ്ങളിലൂടെ ഇറാനെ കീഴടക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തിരിച്ചടിച്ചു. രാജ്യം ഇപ്പോഴും നയതന്ത്ര പരിഹാരത്തിനുള്ള എല്ലാ വഴികളും തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ്, പാകിസ്താൻ വഴി ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും ഔദ്യോഗിക സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും സ്ഥിരീകരിച്ചു.

Story Summary

US President Donald Trump has issued a stern warning to Iran, demanding a final agreement or face severe consequences, while hinting that the conflict might end soon. Meanwhile, reports emerge of a tense rift between Trump and Israeli PM Benjamin Netanyahu over delayed military strikes, even as Iranian President Masoud Pezeshkian maintained that Iran will not surrender to US pressure.

WhatsApp Channel Banner

Latest updates

‘AI ക്യാമറ പരിശോധനയും പിഴ ഈടാക്കലും തുടരും, ഭക്ഷണം...

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തടസ്സമില്ലാതെ തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കുന്ന...

വറുത്ത മീനിന് ഉപ്പും രുചിയും പോരാ: അങ്കമാലിയിൽ ഹോട്ടലുടമ...

കൊച്ചി: വറുത്ത മീനിന് ഉപ്പും രുചിയും കുറവാണെന്ന് ആരോപിച്ച് ഹോട്ടലുടമ ഷെഫിനെ കത്തിയെടുത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. അങ്കമാലി കറുകുറ്റിയിലെ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹോട്ടൽ പങ്കാളികളിലൊരാളായ മലപ്പുറം സ്വദേശി...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പത്തനംതിട്ടയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം | Pathanamthitta...

പത്തനംതിട്ട: പത്തനംതിട്ട റാന്നി വയലത്തലയിൽ കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ്-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സാന്ദ്രയുടെ തറവാട്ടു വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നത്.(Pathanamthitta electrocution accident, Three...

മദ്യക്കടയിൽ എത്തിയ അപ്രതീക്ഷിത അതിഥി!: രാജസ്ഥാനിൽ പരിഭ്രാന്തി സൃഷ്ടിച്ച്...

ജയ്‌പൂർ: വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങി ടൗണിലെ മദ്യഷോപ്പിനുള്ളിൽ കയറിപ്പറ്റിയ പുള്ളിപ്പുലി രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ടോഡാറൈസിംഗിൽ അഞ്ച് മണിക്കൂറോളം പരിഭ്രാന്തി പരത്തി. സംഭവത്തിനിടയിൽ വനംവകുപ്പ് വോളന്റിയർ ഉൾപ്പെടെ മൂന്ന് പേർക്ക്...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...