HomeIran Israel Conflictഗൾഫ് മേഖലയെ പുണ്യമാസത്തിൽ യുദ്ധക്കളമാക്കി ഇറാൻ: സ്ഫോടന ശബ്ദങ്ങൾ മുഴങ്ങുന്നു, കുവൈത്തിൽ...

ഗൾഫ് മേഖലയെ പുണ്യമാസത്തിൽ യുദ്ധക്കളമാക്കി ഇറാൻ: സ്ഫോടന ശബ്ദങ്ങൾ മുഴങ്ങുന്നു, കുവൈത്തിൽ ആക്രമണം, US പൗരന്മാർക്ക് മുന്നറിയിപ്പ് | Iran

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. കുവൈത്തിലെ അമേരിക്കൻ എംബസി, അഹ്മദി റിഫൈനറി, യുഎഇയിലെ ആമസോൺ ഡാറ്റ സെന്റർ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.(Iran turns Gulf region into battlefield during holy month, Explosions echo)

കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായതായും അവിടെ നിന്ന് കറുത്ത പുക ഉയരുന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുഎസ് പൗരന്മാരോട് വീടുകളിൽ തന്നെ കഴിയാനും ജനലുകളിൽ നിന്ന് അകന്നു നിൽക്കാനും എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. അമേരിക്കയുടെ എഫ്-15 (F-15) യുദ്ധവിമാനം തങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. വിമാനം തകർന്നെങ്കിലും രണ്ട് പൈലറ്റുമാർ സുരക്ഷിതമായി രക്ഷപ്പെട്ടതായാണ് വിവരം. പ്രതിദിനം 346,000 ബാരൽ ശേഷിയുള്ള അഹ്മദി എണ്ണ ശുദ്ധീകരണശാലയിൽ മിസൈൽ ചീളുകൾ പതിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. എന്നാൽ ഉത്പാദനം തടസ്സപ്പെട്ടിട്ടില്ലെന്ന് കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു.

യുദ്ധഭീതിയെത്തുടർന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മൂന്നാം ദിവസവും മുടങ്ങി. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്. ഇന്ന് മാത്രം 44 സർവീസുകൾ റദ്ദാക്കി. മൂന്ന് ദിവസത്തിനിടെ ആകെ 73 സർവീസുകളാണ് മുടങ്ങിയത്. കരിപ്പൂരിൽ നിന്ന് 20 സർവീസുകളും തിരുവനന്തപുരത്ത് നിന്ന് 20 സർവീസുകളും ഇന്ന് റദ്ദാക്കി. ഒമാൻ എയർ (മസ്കറ്റ്), സൗദി എയർലൈൻസ് (ജിദ്ദ), ഫ്ലൈ നാസ്, സലാം എയർ എന്നീ വിമാനങ്ങൾ മാത്രമാണ് നിലവിൽ ഭാഗികമായി സർവീസ് നടത്തുന്നത്.

അമേരിക്കയുമായി യാതൊരുവിധ സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. പ്രകോപനം തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ജി.സി.സി കൗൺസിലും മുന്നറിയിപ്പ് നൽകി. മെഹ്ബൂല, അഹമ്മദി, മങ്കഫ് തുടങ്ങിയ ജനവാസ മേഖലകളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് പ്രവാസി മലയാളികളെയും വലിയ ആശങ്കയിലാക്കിയിട്ടുണ്ട്.

WhatsApp Channel Banner

Latest updates

നീറ്റ് വിവാദം: എന്‍.ടി.എയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ...

ന്യൂഡൽഹി: നീറ്റ് യു.ജി (NTA official sacked neet ug controversy) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ...

ഒരു ചെവി മുറിച്ചപ്പോൾ പൊട്ടിപ്പുറപ്പെട്ടത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം;...

ഒരു മനുഷ്യന്റെ ചെവി മുറിച്ചെടുത്ത സംഭവം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ 1739-ൽ ബ്രിട്ടനും സ്പെയിനും തമ്മിൽ നടന്ന "ജെങ്കിൻസിന്റെ ചെവിയുടെ യുദ്ധം" (The War...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: യു.ഡി.എഫ് സർക്കാരിനെതിരെ ഞായറാഴ്ച മെഴുകുതിരി...

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന ഞായറാഴ്ച വൈകീട്ട് 7 മണിക്ക് സംസ്ഥാനത്തെ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ആറ്റുകാൽ...

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് (Attukalunni interim bail) മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു....

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കാജനകം; ഹൈക്കോടതി ജഡ്ജിമാർ നേരിട്ട്...

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും സുരക്ഷാ ജീവനക്കാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (Peroorkada mental health centre high court). ഹൈക്കോടതി ജഡ്ജിമാരായ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....