Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeHealth & Beautyസ്ലെറ്റ് മായ്ക്കാൻ മാത്രമല്ല 'മഷിത്തണ്ട്', ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് | Peperomia...

സ്ലെറ്റ് മായ്ക്കാൻ മാത്രമല്ല ‘മഷിത്തണ്ട്’, ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് | Peperomia pellucida

🎙️ Latest Podcast

പണ്ട് നമ്മൾ സ്ലേറ്റിൽ എഴുതിയ അക്ഷരങ്ങൾ മായ്ക്കാൻ ഉപയോഗിച്ചിരുന്ന മഷിത്തണ്ട് (Peperomia pellucida) ഇന്ന് ഭക്ഷണമായി ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ ആരും വിശ്വസിക്കില്ല. എന്നാലിന്ന് ഈ ചെടിക്ക് അതിന്റെ ആരോഗ്യഗുണങ്ങളാൽ പ്രചാരമേറുകയാണ്. അതെ, വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, കോലുമഷി അങ്ങനെ പല പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടിക്ക് ഏറെ ആരോഗ്യഗുണങ്ങൾ ഉണ്ട്.

  • ഇതിന്റെ ശാസ്ത്രീയ നാമം “പേപ്പറൊമിയ പെലുസിഡ” എന്നാണ്. സിൽവർ ബുഷ്, പെപ്പർ എൽഡർ പ്ലാന്റ്, ഷൈനിങ് ബുഷ് പ്ലാന്റ് എന്നിങ്ങനെയാണ് വിദേശരാജ്യങ്ങളിൽ ഇത് അറിയപ്പെടുന്നത്.
  • ഇതിന്റെ ഇലയും തണ്ടും ചേരുന്ന തോരൻ അതിസ്വാദിഷ്ടവും ആരോഗ്യഗുണങ്ങളാൽ സമ്പന്നവുമാണ്. ഇത് ഒരു ഉത്തമ വേദന സംഹാരികൂടിയാണ്.
  • മഷിത്തണ്ടിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിത്തടത്തിൽ വെച്ചാൽ തലവേദന ശമിക്കും. വൃക്കരോഗങ്ങൾ മാറ്റാൻ ഇത് പ്രയോജനപ്പെടും.
  • മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ പലനാടുകളിലും ഇത് സാലഡിനകത്തും ഇടാറുണ്ട് . ഇതിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള കഴിവുണ്ട്.
  • മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്നു. വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് .
  • വേനൽകാലത്ത് ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുകയും, ഉന്മേഷം പ്രദാനം നൽകുകയും ചെയ്യും.
  • മുഖക്കുരു പോലുള്ള ചർമ വൈകല്യങ്ങളെ തടയാനുള്ള കഴിവുള്ളതിനാൽ ഇത് ഫെയ്സ് പാക്ക് ആയി ഉപയോഗിക്കാം.
  • ആമസോൺ മേഖലയിലും, ഗയാനയിലും ചുമ മാറാനുള്ള ഔഷധമായി ഇത് ഉപയോഗിച്ചുവരുന്നു.
  • യൂറിക് ആസിഡിന്റെ അളവ് കുറക്കുവാൻ ഫിലിപ്പീൻസിൽ ഇതിന്റെ ഉപയോഗം കൂടുതലാണ്. വടക്ക് കിഴക്ക് ബ്രസീലിൽ കൊളസ്ട്രോൾ കുറക്കുവാനും ഇത് ഉപയോഗിക്കുന്നു.
Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.