HomeFIFA World Cup 2026ഫിഫ ലോകകപ്പ് 2026: യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലെ മത്സര സമയക്രമം...

ഫിഫ ലോകകപ്പ് 2026: യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലെ മത്സര സമയക്രമം ഇങ്ങനെ; ആരാധകർക്ക് ഉറക്കമില്ലാ രാത്രികൾ | FIFA World Cup 2026 Kickoff Timings

ലണ്ടൻ: വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവടങ്ങളിലായി അരങ്ങേറുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ സമയക്രമം പുറത്തുവന്നതോടെ യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആരാധകർക്ക് വരാനിരിക്കുന്നത് ഉറക്കമില്ലാ രാത്രികൾ (FIFA World Cup 2026 Kickoff Timings). ജൂൺ 11 മുതൽ ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിലെ 104 മത്സരങ്ങൾ വടക്കേ അമേരിക്കയിലെ 4 വ്യത്യസ്ത ടൈം സോണുകളിലായുള്ള 16 നഗരങ്ങളിലാണ് നടക്കുന്നത്. തന്മൂലം അന്താരാഷ്ട്ര തലത്തിൽ ആകെ 13 വ്യത്യസ്ത സമയങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ തത്സമയം കാണാൻ പല വിദേശ രാജ്യങ്ങളിലെയും കായികപ്രേമികൾ പുലർച്ചെ വരെ കാത്തിരിക്കേണ്ടി വരും.

യൂറോപ്പിലെ വൻശക്തികളായ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ 16 രാജ്യങ്ങൾ ഇത്തവണ യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ ഇവിടുത്തെ ആരാധകർക്ക് ഗ്രൂപ്പ് ഘട്ടത്തിലെ പകുതിയോളം മത്സരങ്ങളും അർദ്ധരാത്രിക്ക ശേഷമാണ് കാണാൻ സാധിക്കുക. യുകെയിലെ ആരാധകർക്ക് രാത്രി 12 മണിക്കും ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ പുലർച്ചെ 1 മണിക്കുമാണ് പല പ്രധാന മത്സരങ്ങളും ആരംഭിക്കുന്നത്. ചില കളികൾ പുലർച്ചെ 3 മണിക്കും 5 മണിക്കും നടക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലെ സമയക്രമം അനുസരിച്ച് ഭൂരിഭാഗം മത്സരങ്ങളും രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെയുള്ള സമയങ്ങളിലാണ് നടക്കുക. യുഎഇയിൽ ഇത് രാത്രി 11 മുതൽ രാവിലെ 8 വരെയായിരിക്കും. ചരിത്രത്തിലാദ്യമായി 10 ആഫ്രിക്കൻ രാജ്യങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ മൊറോക്കോ, അൾജീരിയ, ടുണീഷ്യ തുടങ്ങിയ ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽ രാത്രി 8 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കളി തത്സമയം സംപ്രേഷണം ചെയ്യുക. സെനഗലിലും ഘാനയിലും ഇത് വൈകുന്നേരം 7 മുതൽ പുലർച്ചെ 4 വരെയായിരിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസമായി ഈ ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനൽ മത്സരവും യൂറോപ്യൻ സമയപ്രകാരം രാത്രി 8 മണിക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ രാത്രി 10 മണിക്കും (ഖത്തർ സമയം) ആയിരിക്കും ആരംഭിക്കുക.

Summary: With the 2026 FIFA World Cup scheduled to transition across four distinct North American time zones from June 11 to July 19, football fans residing in Europe, the Middle East, and Africa are preparing for unconventional broadcast timings. Spanning 16 major venues in the US, Canada, and Mexico, the expanded 48-team mega-tournament features 13 unique kickoff schedules, forcing European viewers to catch roughly half of the group-stage actions between midnight and 5:00 AM.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...