Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeEntertainment'ദിസ് ഈസ് മൈ മെസേജ്': മഷിപുരട്ടിയ വിരലുയർത്തി മോഹൻലാൽ; ബൂത്തുകളിൽ താരത്തിളക്കം...

‘ദിസ് ഈസ് മൈ മെസേജ്’: മഷിപുരട്ടിയ വിരലുയർത്തി മോഹൻലാൽ; ബൂത്തുകളിൽ താരത്തിളക്കം | Mohanlal

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ 36-ാം നമ്പർ ബൂത്തിലാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ബൂത്തിലെത്തിയിരുന്നു.(This is my message, Mohanlal raises his inked finger)

സാധാരണക്കാരനായി ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തിക്കാട്ടി ‘ദിസ് ഈസ് മൈ മെസേജ്’ എന്ന് പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ചിത്രം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പങ്കുവെച്ചു.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും കൊച്ചി തേവര സർക്കാർ ഫിഷറീസ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രത്തിലെ 190-ാം നമ്പർ ബൂത്തിൽ നടൻ അജു വർഗീസ് വോട്ട് ചെയ്യാനെത്തി. രാവിലെ മുതൽ തന്നെ വിവിധ ബൂത്തുകളിൽ താരങ്ങളുടെ സാന്നിധ്യം വോട്ടർമാർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.