Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeEntertainmentപീഡന പരാതി: സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം | Chidambaram

പീഡന പരാതി: സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം | Chidambaram

🎙️ Latest Podcast

കൊച്ചി: വസതിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ ചിദംബരം എസ്. പൊതുവാളിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്.(Sexual Harassment complaint, Director Chidambaram granted anticipatory bail)

2022-ൽ എളംകുളത്തെ ഫ്ലാറ്റിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ അതിക്രമിച്ചു കയറുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് യുവതിയുടെ മൊഴി. പരാതിക്കാരിയുമായി തികച്ചും പ്രൊഫഷണൽ ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും ചിദംബരം കോടതിയെ അറിയിച്ചു.

ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാനേമൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ചിദംബരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.